മയൂരിയുടെ ആത്മഹത്യാ ദുരൂഹമെന്ന് സംഗീത !

അകാലത്തില്‍ പൊലിഞ്ഞ പ്രശസ്ത സൌത്ത് ഇന്‍ഡ്യന്‍ സിനിമാ താരം മയൂരിയെ അത്ര എളുപ്പം ആരും മറക്കാന്‍ ഇടയില്ല. 2005ല്‍ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ സ്വയം മരണം വരിച്ച മയൂരി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളം, തമിഴ്, തെലുങ്ക് കന്നഡ, തുടങ്ങി സൌത്ത് ഇന്‍ഡ്യയിലെ ഒട്ടുമിക്ക ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

വളരെ കഴിവും അഭിനയ പാഠവവുമുള്ള ഒരു അഭിനയെത്രി ആയിരുന്ന ഇവര്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പെട്ടന്നൊരു ദിവസ്സം മരണം സ്വയം വരിക്കുകയായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഒട്ടേറെ സീരിയസ് ആയ വേഷങ്ങള്‍ അവതരിപ്പിച്ച മയൂരി അവിശ്വസ്സനീയമായ ഒട്ടവനവധി വേഷങ്ങളിലൂടെ ഇന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു തെന്നിന്ത്യന്‍ നായികയാണ്.

ഈ അടുത്തിടക്ക് മയൂരിയുടെ ആത്മഹത്യയെ കുറിച്ച് ഇവരുടെ സുഹൃത്തും നടിയുമായ സംഗീത അഭിപ്രായപ്പെടുകയുണ്ടായി. പലരും തന്നോടു ഇതിന്നെക്കുറിച്ച് ചോതിച്ചിട്ടുണ്ടെങ്കിലും ഇപ്പൊഴും ഇതിന്റെ കാരണം ദുരൂഹമാണെന്നാണ് ഇവര്‍ പറയുന്നതു. മയൂരിക്കൊപ്പം സമ്മര്‍ ഇന്‍ ബെതലഹെമില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. സെറ്റില്‍ തങ്ങള്‍ രണ്ടാളും എപ്പോഴും ഒരുമിച്ച് ആയിരുന്നെന്നും തീര്‍ത്തൂം ഒരു പൊട്ടി പെണ്ണായിരുന്നു മയൂരി എന്നും സംഗീത ഓര്‍ക്കുന്നു. തന്നെക്കാള്‍ 3 വയസ്സിന് ഇളപ്പമായിരുന്ന ഇവര്‍ സ്വന്തമായി മുടി വാരി കെട്ടാന്‍ പോലും അറിയില്ലാത്ത കുട്ടി ആയിരുന്നു. ഷൂട്ട് കഴിഞ്ഞു റൂമില്‍ എത്തിയാല്‍ കുറച്ചു കളിപ്പാട്ടങ്ങള്‍ക്കൊപ്പം ആയിരുന്നു എപ്പോഴും മയൂരി.

വ്യക്തി ജീവിതവും സിനിമാ ജീവിതവും ഒരുമിച്ച് കൊണ്ട് പോകാന്‍ വളരെ ബുദ്ധിമുട്ടാണെന്നും അതിന് പ്രത്യേകം വൈഭവം തന്നെ വേണമെന്നും സംഗീത പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്ക് പോലും അനാവശ്യമായി ടെന്‍ഷനും വേവലാതിയും ആ കുട്ടിക്കുണ്ടായിരുന്നു. മനസ്സികമായി വളരെ ദുര്‍ബാലയായിരുന്നു മയൂരി. കല്‍ക്കട്ടയില്‍ ജനിച്ച മയൂരി ആത്മഹത്യക്കുറിപ്പില്‍ തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്നും ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് മരണം വരിക്കുന്നതെന്നും കുറിച്ചിരുന്നു. അത്രക്കും സഹിക്കാനാവത്ത എന്തെങ്കിലും വിഷമം ഉണ്ടായതിനാലാവാം അവര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും ജീവിച്ചിരുന്നെങ്കില്‍ വളരെ അധികം ഉയരങ്ങള്‍ കീഴടക്കേണ്ട നടിയായിരുന്നു മയൂരി എന്നും സംഗീത ഓര്‍ത്തു.

Leave a Reply

Your email address will not be published.