അന്ന് രാത്രി അവിടെ ഉണ്ടായിരുന്നെങ്കില്‍ എബിവിപിക്കാര്‍ തന്നെ വെട്ടിക്കൊല്ലുമായിരുന്നെന്ന് ‘ടു മെന്‍’ എന്ന നിര്‍മ്മാതാവ്.. 

തന്‍റെ കോളേജ് വിദ്യാഭ്യാസ കാലത്ത് തനിക്ക് എ ബി വി പി എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗത്ത് നിന്നും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നു നിര്‍മ്മാതാവ് മാനുവല്‍ ക്രൂസ് ഡാര്‍വിന്‍.

പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ നടന്ന കോളേജ് തെരഞ്ഞെടുപ്പില്‍ താന്‍ എസ്‌ എഫ്‌ ഐയുടെ വൈസ് ചെയര്‍മാനായി മത്സരിച്ച്‌ ജയിച്ചുവെന്നും അന്നേ ദിവസം രാത്രി താന്‍ കോളേജില്‍ ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും എ ബി വി പിക്കാര്‍ തന്നെ വെട്ടി കൊലപ്പെടുത്തുമായിരുന്നെന്ന് മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ പറയുന്നു.

അന്ന് കോളേജ് തിരഞ്ഞെടുപ്പു നടന്നപ്പോള്‍ എസ്‌ എഫ്‌ ഐയുടെ വൈസ് ചെയര്‍മാനായിട്ടായിരുന്നു മത്സരിച്ച്‌ ജയിച്ചത് താന്‍ ആയിരുന്നു. ഇലക്ഷന്‍ നടന്ന ദിവസം രാത്രി കോളേജില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ എ ബി വി പിക്കാര്‍ തന്നെ വെട്ടി കൊല്ലുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. ആ സംഭവത്തിന് ശേഷം തന്നെ അച്ഛന്‍  നാട് കടത്തുക ആയിരുന്നു. തന്നെ ആ നാട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയതിന് ശേഷം പിന്നീട് അവിടെ ആരും അറിയാതെ പോയി കുഴി കുഴിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍ക്കുന്നു. താന്‍ ഒരിയ്ക്കലും ഇത് തമാശ ആയിട്ട് പറയുന്നതല്ല, ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. രണ്ട് വര്‍ഷത്തോളം ശരിക്കും കഷ്ടപ്പെട്ടതിന് ശേഷമാണ് വീണ്ടും തിരികെയെത്തി പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും ബിസിനസ് തുടങ്ങിയതെന്നും ഡാര്‍വിന്‍ പറയുന്നു.

പ്രമുഖ സംവിധായകന്‍ എം എ നിഷാദും ഇര്‍ഷാദും പ്രധാന വേഷത്തില്‍ എത്തുന്ന ‘ടു മെന്‍’ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവാണ് ഡാര്‍വിന്‍ . ഒരു സാധാരണ യാത്രയില്‍ ഉണ്ടാകുന്ന ചില അസാധാരണ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ഭൂരിഭാഗവും ദുബായില്‍ ചിത്രീകരണം നടന്നത്. ഓഗസ്റ്റ് 5ന് ചിത്രം തിയേറ്ററിലെത്തും. 

Leave a Reply

Your email address will not be published.