
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ്ഗ് ബോസ്സ് 3 വോട്ടിങ് അവസ്സാനിപ്പിച്ച് വിജയിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ചെന്നയില്‍ സെറ്റ് ഇട്ട് നടന്നു വരികയായിരുന്ന ഈ പ്രോഗ്രാം കോവിഡ് വ്യാപനം രൂക്ഷമായതോടെ അപ്രതീക്ഷിതമായി അവസ്സാനിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുക ആയിരുന്നു.

മൂന്നാം സീസണില്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത് സൂരി അമേനോന് ആയിരുന്നു. പുറത്തിറങ്ങിയത് മുതല്‍ ഒരു വിഭാഗം ആളുകളുടെ സൈബര്‍ ആക്രമണത്തിന് വിധേയ ആയിരുന്നു ഇവര്‍. മണിക്കുട്ടനുമായുള്ള പ്രണയം ആയിരുന്നു സൂര്യ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങാന്‍ കാരണം ആയത്.

കഴിഞ്ഞ ദിവസ്സം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ `തന്റെ ഭാവി പരിപാടികളെക്കുറിച്ച് ഇവര്‍ പ്രതികരിച്ചിരുന്നു. താന്‍ കുറച്ചധികം ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോളെന്നും താരം പറയുന്നു. ഇതിനിടയില്‍ വിവാഹത്തെക്കുറിച്ച് ചില ചോദ്യങ്ങളും ഉണ്ടായി. ഇപ്പോള്‍ താന്‍ വാക് പറഞ്ഞിട്ടുള്ള ചില പ്രൊജെക്ടുകള്‍ ഉള്ളതിനാല്‍ അതിനു ശേഷം വിവാഹത്തെക്കുറിച്ച് ആലോചിക്കും.

ബിഗ് ബോസ്സില്‍ നിന്നും പുറത്തിറങ്ങിയത്തിന് ശേഷം തന്നെ ജീവിക്കാന്‍ അനുവദിക്കണം എന്ന് സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം അഴിച്ചു വിടുന്നവരോട് താരം അഭ്യര്‍ത്ഥിച്ചിരുന്നു. ബിഗ്ഗ് ബോസ്സിന് ശേഷം തന്നെ മണിക്കുട്ടന്, റംസാന്, ഋതു, പോളി ഫിറോസ്, രമ്യ തുടങ്ങിയവര്‍ വിളിച്ചിരുന്നു വെന്നും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

സൂര്യക്കും ഫാന്‍സോ എന്ന് ചോതിച്ച് അധിക്ഷേപിക്കുന്നവരോട് സൂര്യ പറഞ്ഞത് അവര്‍ ഫാന്സല്ലന്നും തന്റെ കുടുംബമാണെന്നും ആയിരുന്നു . നടിയും അവതാരികയും ആയി ശ്രദ്ധ നേടിയ താരമാണ് സൂര്യ മേനോന്.
