ആക്രമിക്കപ്പെട്ട നടിയും ദിലീപും അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ ഒരു ഗ്യാംങ് തന്നെ അന്ന് ഉണ്ടായിരുന്നു…ദിലീപിനെ കുറിച്ച് പലരും പലതും പറയുന്നത് കേള്‍ക്കുന്നുണ്ട്… അതിജീവിതയോട് തനിക്ക് സഹതാപമുണ്ടെന്ന് ഗീത വിജയന്‍

അടുത്തിടെ നടി ഗീത വിജയന്‍ നല്കിയ ഒരു അഭിമുഖത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ട നടന്‍ ദിലീപിനെക്കുറിച്ചു നടത്തിയ അഭിപ്രായ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ഒരു പടം ഒരുമിച്ച്‌ ചെയ്തു എന്നതിനപ്പുറം ദിലീപുമായി വലിയ ബന്ധമൊന്നും ഇല്ലായിരുന്നുവെന്ന് ഗീത വിജയന്‍ പറയുന്നു. ആ ചിത്രത്തില്‍  ദിലീപിന്‍റെ ആദ്യത്തെ കാമുകി ആയിരുന്നു താന്‍. പിന്നീട് ദിലീപുമായി സംസാരിക്കുന്നത് വെട്ടം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ്. അപ്പോള്‍ ഹലോ, ഹായ് എന്നു പറയാറുണ്ട്. ശേഷം അമ്മയുടെ യോഗത്തിന് വരുമ്ബോള്‍ താന്‍ കണ്ടില്ലെങ്കില്‍പ്പോലും തന്നോടു ഇങ്ങോട്ട് വന്ന് തട്ടി ഹായ് ഗീതാ സുഖം അല്ലേ എന്ന് ചോദിക്കും. ദിലീപുമായി ഇത്രയുമാണ് ആകെയുള്ള അടുപ്പം. തനിക്ക് അറിയുന്ന ദിലീപ് ഇതാണ്.

പക്ഷേ ദിലീപിനെ കുറിച്ച് പലരും പലതും പറയുന്നത് കേള്‍ക്കുന്നുണ്ട്.
ഇരയായ പെണ്‍കുട്ടിയും ദിലീപും അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ ഒരു ഗ്യാംങ് തന്നെ അന്ന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ  വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് അറിയില്ല. അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു അവര്‍. ദിലീപ് അങ്ങനെ ചെയ്യുമോ എന്ന് അറിയില്ല. ഒരു സേഫ് സോണില്‍ നില്‍ക്കാനല്ല ഇത് പറയുന്നത്, അതേക്കുറിച്ച് ഒന്നും അറിയാത്തതുകൊണ്ടാണെന്ന് ഗീത വിജയന്‍ പറയുന്നു.

ആര്‍ക്കും ഇനി അങ്ങനെയൊന്നും നടക്കാതിരിക്കട്ടെ. ആ കുട്ടി പറയുന്നത് പോലെയാണ് സംഭവിച്ചിരിക്കുന്നതെങ്കില്‍ അത് വളരെ വേദനിപ്പിക്കുന്നതാണ്. ദിലീപ് ആരോപണ വിധേയന്‍ മാത്രമാണ്. വിധിയൊന്നും വന്നിട്ടില്ല. ഒരു വശത്ത് നോക്കുമ്ബോള്‍ ഇരയോട് സഹതാപമുണ്ട്. പക്ഷേ മറുവശത്ത് നോക്കുമ്ബോ അത് പറയാനാകില്ലന്നു ഗീതാ വിജയന്‍ പറയുന്നു.

Leave a Reply

Your email address will not be published.