കുട്ടികള്‍ ഇല്ലേ എന്ന് ആരാധകന്റെ ചോദ്യം ! സമ ചിത്തതയോട് മറുപടി പറഞ്ഞ് വിധുവും ദീപ്തിയും

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിധു പ്രതാപും ദീപ്തിയും. രണ്ട് പേരെയും മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. വിധു പ്രതാപ് മലയാളത്തിലെ തിരക്കുള്ള പിന്നണി ഗായകനാണ്. ദീപ്തി അറിയപ്പെടുന്ന നര്‍ത്തകിയും നടിയും അവതാരികയും ഒക്കെ ആണ്. രണ്ടാള്‍ക്കും സ്വന്തമായി യൂ ടൂബ് ചാനലും ഉണ്ട്. തങ്ങളുടെ വിശേഷങ്ങള്‍ ചാനലിലൂടെ ആരാധകരുമായി പങ്ക് വയ്ക്കറുമുണ്ട്. ലോക് ഡൌണ്‍ ആയതുകൊണ്ട് നിരവധി വിശേഷങ്ങള്‍ പങ്ക് വച്ച് അവര്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ ഇതാ ആരാധകരുടെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു യൂ ടൂബ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അവര്‍. യൂ ടൂബ്, ഇന്‍സ്റ്റഗ്രാം, ഫെയിസ് ബുക്ക്, തുടങ്ങി എല്ലാ പ്ലാറ്റ് ഫോമില്‍ നിന്നും ആരാധകര്‍ അയച്ചു തന്ന ചോദ്യങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവയ്കക്കാണ് മറുപടി നല്കിയിരിക്കുന്നത്. രസകരമായ ചോദ്യങ്ങള്‍ക്ക് അതീവ രസകരമായി തന്നെ മറുപടി കൊടുത്തിരിക്കുകയാണ് രണ്ട് പേരും.

താരങ്ങള്‍ പുറത്തിറക്കിയ ഒരു ഹ്രസ്വ ചിത്രത്തിലെ നായക്കുട്ടിയെ കുറിച്ചായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. അതിന്റെ അഭിനയം വളരെ നന്നായിരുന്നു എന്നും പറഞ്ഞു. അപ്പോള്‍ നായ മാത്രമേ നന്നായി അഭിനയിച്ചിട്ടുള്ളോ എന്നും മറ്റുള്ളവരൊക്കെ മോശമായിരുന്നോ എന്ന് തമാശരൂപേണ വിധു മറുപടി നല്കി.

ഇതിനിടയില്‍ ഒരു ആരാധകന്റെ ചോദ്യം നിങ്ങള്ക്ക് കുട്ടികള്‍ ഇല്ലേ എന്നായിരുന്നു. തല്‍ക്കാലം ഇല്ലന്നും ഇനീ ഭാവിയില്‍ ഉണ്ടായിക്കൂടായിക ഇല്ലന്നും വിധു തമാശയായി പറഞ്ഞു. പലരും കളിയാക്കിയും സ്നേഹത്തോടെയും ഈ ചോദ്യം ചോദിക്കാറുണ്ടെന്നും താര ദമ്പതികൾ പറയുന്നു. കുട്ടികള്‍ ഇല്ലാത്തത്തില്‍ വിഷമിക്കുന്ന കപ്പിള്‍സ് അല്ല തങ്ങളെന്നും ഞങ്ങള്‍ തല്‍ക്കാലം ഹാപ്പി ആണെന്നും നിങ്ങളും ഹാപ്പി ആയി ഇരിക്കൂ എന്നും വിധു ആരാധകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.

Leave a Reply

Your email address will not be published.