സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ മോശം കമന്‍റ് ചെയ്താല്‍,  ചെയ്യുന്നവന്റെ അവസാനമായിരിക്കുമെന്ന് കൃഷ്ണപ്രഭയുടെ മുന്നറിയിപ്പ്…  

സിനിമ, സീരിയല്‍ രംഗത്ത് വളരെ സജീവമായ താരമാണ് കൃഷ്ണപ്രഭ. കോമഡിയും ക്യാരക്ടര്‍ റോളുകളും ഒരേപോലെ വഴങ്ങുന്ന കൃഷ്ണപ്രഭ സമൂഹ മാധ്യമത്തിലും വളരെ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ തന്‍റെ സുഹൃത്ത് സുനിതയുടെ ഒപ്പം ഡാന്‍സ് ചെയ്യുന്ന നിരവധി വീഡിയോകള്‍ പങ്ക് വയ്ക്കാറുണ്ട്. ഇരുവരുടെയും വീഡിയോകള്‍ക്ക് നിരവധി  ആരാധകരാണുള്ളത് . കൂടുതലും റീല്‍സ് ആണ് കൃഷ്ണപ്രഭയും സുനിതയും ചെയ്യാറുള്ളത്. 

എന്നാല്‍,  ലക്ഷക്കണക്കിനു കാഴ്ച്ചക്കാരുള്ള ഈ വീഡിയോകളുടെ താഴെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകള്‍ വരാറുണ്ടെങ്കിലും വസ്ത്രധാരണത്തെ വിമര്‍ശിച്ച് ചില നെഗറ്റീവ് കമന്റുകളും ചിലര്‍ ചെയ്യാറുണ്ടെന്ന് കൃഷ്ണപ്രഭ പറയുന്നു. ഒരു അഭിമുഖത്തിലാണ് അവര്‍ ഇതിനെക്കുറിച്ച് മനസ് തുറന്നത് . 

തന്നെ കുറിച്ച്‌ വരുന്ന ഗോസിപ്പുകളൊന്നും അത്ര കാര്യമായി ശ്രദ്ധിക്കാറില്ലന്നു കൃഷ്ണപ്രിയ പറയുന്നു. എന്നാല്‍  റീല്‍സിന്റെ താഴെ ചിലര്‍ കമന്‍റ് ചെയ്യാറുണ്ട് . ആ കമന്‍റ്  താന്‍  വായിച്ചാല്‍ പിന്നെ അവന്റെ അവസാനമായിരിക്കുമെന്നുള്ളത് കൊണ്ട് അതങ്ങനെ വായിക്കാറില്ലന്നു താരം വ്യക്തമാക്കുന്നു . ചില വീഡിയോകളില്‍ ഷോട്ട്‌സ് ഇട്ടിട്ടാണ് ഡാന്‍സ് ചെയ്യാറുള്ളത്. അപ്പോള്‍ ചില കമന്റ്‌സ് വരാറുണ്ട്.

അതില്‍ ഏറ്റവും കോമഡി ആയി തോന്നിയ ഒരു കമന്റ് ,  നിക്കറിട്ട് ഡാന്‍സ് കളിച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ല എന്നതായിരുന്നു. ശരിക്കും അങ്ങനെ ആയിരുന്നെങ്കില്‍ എളുപ്പമുണ്ടായിരുന്നല്ലോ എന്നാണ് അത് കണ്ടപ്പോള്‍ തനിക്ക് തോന്നിയത്. വല്ലാതെ ഇറിറ്റേറ്റ് ചെയ്യുന്ന കമന്റുകളാണ് പലതും. എന്നാല്‍ അങ്ങനെ കാര്യമായി ഇറിറ്റേഷന്‍ തോന്നാറില്ല . ആ കമന്‍റ് ചെയ്തയാളിന്റെ വിവരം അത്രയേ ഉള്ളൂ എന്നേ കരുതാറുള്ളൂ എന്നും കൃഷ്ണപ്രഭ പറയുന്നു. 

Leave a Reply

Your email address will not be published.