ഉണ്ണി രാജന്‍ പി ദേവിനെ പിന്തുണച്ച് നടന്‍ ജയകൃഷ്ണന്‍ !!

ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസ്സില്‍ അറസ്റ്റിലായ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പീ ദേവിനെ പിന്തുണച്ച് നടന്‍ ജയകൃഷ്ണന്‍. തെറ്റ് ചെയ്തുവെന്ന് നേരില്‍ അറിയാത്ത ഒരാളെ എല്ലാവരും ചേര്‍ന്ന് കുറ്റവാളി ആക്കരുതെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ഇദ്ദേഹം. ഉണ്ണി കുറ്റവാളി ആണോ അല്ലയോ എന്ന് നേരിട്ടു അറിയത്തിടത്തോളം നമ്മള്‍ ആയി പറഞ്ഞു ഒരാളെ കുറ്റവാളി ആക്കരുതെന്നും ജയകൃഷ്ണന്‍ പറയുന്നു.

തന്റെ അറിവില്‍ ഉണ്ണി ഒരു പ്രശ്നക്കാരന്‍ അല്ല ഒരിയ്ക്കലും. ആര്‍ക്കും നേരിട്ടു അറിയാത്ത കാര്യങ്ങള്‍ വിശ്വസ്സിച്ച് തെറ്റ് ചെയ്യാത്ത ഒരാളെ മനപ്പൂര്‍വം കുറ്റവാളി ആയി മുദ്ര കുത്തരുത് . ആദ്യം ഇയാള്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ, പിന്നീടാകാം മറ്റ് വിധിയെഴുത്തുകള്‍, ഉണ്ണി ഒരിയ്ക്കലും തന്റെ അറിവില്‍ ഒരു പ്രശ്നക്കാരന്‍ അല്ല.

ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കമാലിയിലെ കറുകുറ്റിയിലെ വീട്ടില്‍ നിന്നുമാണ് ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. രാജന്‍ പി ദേവിന്റെ ഇളയ മകനായ ഉണ്ണി ഒരു അഭിനേതാവ് കൂടി ആണ്. പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ഉണ്ണിക്കും മാതാവ് ശാന്തക്കും എതിരെ പ്രിയങ്കയുടെ കുടുമ്പം പരാതി നല്കിയിരുന്നു. മരിക്കുന്നതിന് തലേ ദിവസ്സം പ്രിയങ്ക തന്നെ ഗാര്‍ഹിക പീഡനം ആരോപിച്ച് ഉണ്ണിക്കെതിരെ പരാതി നല്‍കിയതായി പ്രിയങ്കയുടെ സഹോദരനും പറഞ്ഞു .

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനോടുവിലാണ് ഉണ്ണി പ്രിയങ്കയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഉണ്ണിയുടെ അമ്മ ശാന്ത പ്രിയങ്കയെ വളരെ അധികം മനസ്സികമായി പീഡിപ്പിക്കുമായിരുന്നു എന്ന് പ്രിയങ്കയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. സാമ്പത്തികമായി വളരെ താഴെക്കിടയിലുള്ള പ്രിയങ്കയെ പണത്തിന്റെ പേരില്‍ ഗര്‍ഹീക പീഡനം നടത്തിയത് അമ്മയായ ശാന്ത ആണെന്ന് പ്രിയങ്കയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published.