‘അവസ്സരങ്ങള്‍ വേണമെങ്കില്‍ പലപ്പോഴും പല അഡ്ജസ്റ്റ് മെന്റുകള്‍ വേണ്ടി വരുമെന്നും എന്നാല്‍ അത്തരം ഒരു അഡ്ജസ്റ്റ്മെന്‍റിനും താന്‍ തയാറല്ല’ അഞ്ജലി നായര്‍

അഞ്ജലി നായര്‍ എന്ന പേര് കേട്ടാല്‍ പെട്ടന്നു ആര്‍ക്കും മനസ്സിലാകണം എന്നില്ല. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായ ദൃശ്യം 2 ലെ ജോര്‍ജ് കുട്ടിയെ കുടുക്കിയ വനിതാ പോലീസ്സുകാരിയുടെ വേഷം ചെയ്ത താരത്തെ ആരും മറക്കാനിടയില്ല.

ഈ ഒരൊറ്റ വേഷത്തിലൂടെ പൊതു ജനങ്ങള്‍ക്കിടയിലും സമൂഹ മാധ്യമത്തിനും ഏറെ ശ്രദ്ധിക്കപ്പെടുന്ന നടിയായി അഞ്ജലി മാറി. ഇവരുടെ കരിയര്‍ ബ്രേക്ക് തന്നെ ആയിരുന്നു ഈ ചിത്രം. ദൃശ്യം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വേഷങ്ങളാണ് അഞ്ജലിയെ തേടി എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ അഞ്ജലിയുടെ വ്യക്തി ജീവിതത്തെ കുറിച്ച് അനവധി വാര്‍ത്തകള്‍ വന്നു നിറയുന്നുണ്ട് .

ഇവര്‍ വര്‍ഷങ്ങള്‍യി വിവാഹ മോചനത്തിന്റെ വക്കിലാണെന്നും ഇതുമായി ബന്ധപ്പെട്ട കേസ്സ് നടക്കുകയാണെന്നും ചിലര്‍ പറയുന്നു. എന്നാല്‍ തനിക്ക് എന്തുകൊണ്ടാണ് സിനിമയില്‍ അവസ്സരങ്ങള്‍ കുറയുന്നത് എന്നതിനെപ്പറ്റി അഞ്ജലി പറയുകയുണ്ടായി.

അവസ്സരങ്ങള്‍ വേണമെങ്കില്‍ പലപ്പോഴും പല അഡ്ജസ്റ്റ് മെന്റുകള്‍ വേണ്ടി വരുമെന്നും എന്നാല്‍ അത്തരം ഒരു അഡ്ജസ്റ്റ്മെന്‍റിനും താന്‍ തയാറല്ല എന്നും ഇവര്‍ പറയുന്നു. ഇനീ എത്ര അവസ്സരങ്ങള്‍ കുറഞ്ഞാലും താന്‍ ഒരു തരത്തിലുമുള്ള അഡ്ജസ്റ്റ്മെന്റിനും തയ്യാറല്ല. അങ്ങനെ ലഭിക്കുന്ന അവസ്സരങ്ങളും നേട്ടങ്ങളും ഒന്നും തന്നെ ശാശ്വതമല്ല. ഇതൊക്കെ കൊണ്ട് തന്നെ ആണ് ഇത്രയും നാളായി ഈ ഇന്‍റസ്ട്രിയില്‍ നിന്നിട്ടും ഗസ്റ്റ് റോളിലും അപ്രധാനമായ കഥാപാത്രങ്ങളിലും താന്‍ ഒതുങ്ങിപ്പോയത്.

ദൃശ്യത്തിന് മുന്പ് വരെ തനിക്ക് കിട്ടിയ ഏറ്റവും കൂടിയ പ്രതിഭലം 3000 രൂപ മാത്രം ആണെന്നും ദൃശ്യം ആണ് തന്‍റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിയ ചിത്രമെന്നും ഇവര്‍ പറയുന്നു. പലപ്പോഴും നല്ലൊരു ചെരിപ്പിനോ വസ്ത്രത്തിനോ വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്നും എന്നാല്‍ ആ പ്രായസ്സങ്ങളൊക്കെ ഇപ്പോള്‍ മാറിയെന്നും തനിക്ക് ഒട്ടനവധി വര്‍ക്കുകള്‍ ഇപ്പോള്‍ കിട്ടുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ദൃശ്യം 2 ലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൈ നിറയെ അവസ്സരങ്ങളാണ് താരത്തെ തേടി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.