പുരുഷന്മാരുടെ നഗ്നത കാണാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്.. ഇതാണ് ലിംഗ സമത്വം … പ്രതിഷേധിക്കുന്നവരുടെ മുന്നില്‍ സ്ത്രീകള്‍ ധര്‍ണ്ണ നടത്തണമെന്ന് രാം ഗോപാല്‍ വര്‍മ്മ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമത്തില്‍ വളരെയധികം ചര്ച്ച ചെയ്യപ്പെടുകയാണ് രണ്‍വീര്‍ സിംഗ് നടത്തിയ നൂഡ് ഫോട്ടോ ഷൂട്ട്. രാജ്യത്തുടനീളം ഉള്ള നിരവധി പാരമ്പര്യ വാദികളാണ് ഇതിനെതിരെ രംഗത്ത് വന്നത്.  അതേ സമയം ഒരു വിഭാഗം പേര്‍ ഈ ഫോട്ടോഷൂട്ടിനെ പിന്തുണയ്ക്കുകയും ചെയ്തു. സ്ത്രീകളുടെ വികാരം വൃണപ്പെട്ടു എന്നു കാണിച്ച് അദ്ദേഹത്തിനെതിരെ ഒരു എന്‍ ജീ ഓ പോലീസ് സ്റ്റേഷനില്‍ പരാതി നല്കുക പോലുമുണ്ടായി. ഇപ്പോഴിതാ ഈ ഫോട്ടോ ഷൂട്ടിനെ പിന്തുണച്ച്‌കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ബോളീവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

ഇത്തരം ഒരു ഫോട്ടോ ഷൂട്ട് നടത്തിയ രണ്‍വീര്‍ സിങ്ങിനെ താന്‍ വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്ന് രാം ഗോപാല്‍ വര്‍മ്മ അഭിപ്രായപ്പെട്ടു. രണ്‍വീറിന്റെ ധീരതയെ എല്ലാവരും അഭിനന്ദിക്കുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്. എല്ലാ കാര്യത്തിലും ലിംഗ സമത്വം ഉണ്ടായിരിക്കണം. ലിംഗ സമത്വത്തിനായി വളരെ വലിയൊരു സന്ദേശമാണ് ഈ ഫോട്ടോ ഷൂട്ടിലൂടെ രണ്‍വീര്‍ പങ്കു വച്ചിരിക്കുന്നത്. സ്ത്രീകളെപ്പോലെ തന്നെ സ്വന്തം ശരീരം കാണിക്കാന്‍ പുരുഷനും തുല്യമായ അവകാശമാണുള്ളത്. പുരുഷന്മാരുടെ അവകാശത്തിനു വേണ്ടി പോരാടുന്നവരുടെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് രണ്‍വീര്‍ എന്നും രാം ഗോപാല്‍ വര്‍മ സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.

രണ്‍വീറിനെതിരെ പ്രതിഷേധിക്കുന്നവരുടെ മുന്നില്‍ എല്ലാ സ്ത്രീകളും ധര്‍ണ്ണ നടത്തുകയാണ് വേണ്ടത്. സ്ത്രീകളുടെ നഗ്‌നത കാണാന്‍ പുരുഷന്‍മാര്‍ക്കു അവകാശമുള്ളത് പോലെ പുരുഷന്മാരുടെ നഗ്നത കാണാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നു അദ്ദേഹം നവ മാധ്യമത്തില്‍ കുറിച്ചു.

രണ്‍വീറിന്റെ ഫോട്ടോഷൂട്ട് വിവാദമായതോടെ അശ്ലീല പ്രദര്‍ശനത്തിന് താരത്തിനെതിരെ മുംബൈ പാലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. 

Leave a Reply

Your email address will not be published.