ലഹരി വാങ്ങുന്നതിനുള്ള പണം കണ്ടെത്തിയിരുന്നത് അനാശാസ്യ പ്രവര്‍ത്തനത്തിലൂടെ… തനിക്ക് ലഹരി ഇല്ലാതെ ജീവിക്കാനാവില്ലെന്ന് അശ്വതി ബാബു പോലീസിന് മുന്നില്‍ കുറ്റ സമ്മതം നടത്തി….

ലഹരി ഉപയോഗിച്ചതിന് ശേഷം അപകടകരമായ നിലയില്‍ വാഹനം ഓടിച്ചതിന് പ്രമുഖ  സീരിയല്‍ നടി അശ്വതി ബാബുവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്.

നേരത്തെയും അശ്വതിയെ ഇത്തരത്തിലുള്ള നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ട്. മയക്കുമരുന്ന്‌ ഉപയോഗിച്ചതിനും അനാശാസ്യ പ്രവര്‍ത്തനം നടത്തിയ കേസുകളിലും ഇവര്‍ പോലീസ് പിടിയിലായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന് ജുവനൈല്‍ ഹോമിലും കിടന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പല തരത്തിലും ഉള്ള കുറ്റ കൃത്യങ്ങളില്‍ അശ്വതി ഏര്‍പ്പെട്ടിട്ടുണ്ട്. ഏറെ നാളുകള്‍ ഇവര്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ ആയിരുന്നു.

ലഹരി മരുന്നു വില്‍പ്പന നടത്തിയതിന് നേരത്തെയും അശ്വതി ബാബുവിനെയും നൗഫലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2018ല്‍ എം. ഡി. എം. എ ലഹരി പദാര്‍ഥവുമായി ഇവര്‍ രണ്ടു പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ജയിലില്‍ പോയെങ്കിലും ഇവര്‍ ലഹരി ഉപയോഗം നിര്‍ത്തിയിട്ടില്ല എന്നാണ് അശ്വതിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നതായും  ലഹരി ഉപയോഗവും നടക്കുന്നതായും വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഇവരുടെ ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. അശ്വതി ലഹരിക്ക് അടിമ ആയിരുന്നു. എല്ലാ  ദിവസവും ലഹരി ഉപയോഗിച്ചിരുന്ന ഇവര്‍ അനാശാസ്യ പ്രവര്‍ത്തനത്തിലൂടെയാണ് ലഹരി വാങ്ങുന്നതിനുള്ള പണം കണ്ടെത്തിയിരുന്നത്.

അന്ന് പോലീസ് പിടിച്ചപ്പോള്‍ അശ്വതി പറഞ്ഞത്,  തന്നെ പുറത്തു വിട്ടാല്‍പ്പോലും ലഹരി മരുന്നില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ല എന്നയിരുന്നു. ഇവര്‍ പോലീസിനോട് കുറ്റ സമ്മതം നടത്തുകയും ചെയ്തിരുന്നു. ഇവരുടെ കുറ്റ സമ്മതം അന്ന് പുറത്തു വന്നിരുന്നു. ഇവരെ ദുബായില്‍ വച്ചും ലഹരി ഉപയോഗിച്ചതിനു പോലീസ് പിടി കൂടിയിട്ടുണ്ട്. അശ്വതി ബാബു തിരുവനന്തപുരം തുമ്ബ ആറാട്ടുവഴി സ്വദേശിനിയാണ്.

Leave a Reply

Your email address will not be published.