പ്രിയപ്പെട്ട പുരുഷന്‍മാരേ, 35 വയസ് കഴിയുമ്ബോഴേക്കും വയസന്മാരായെന്ന് തോന്നുന്നുണ്ടോ….എങ്കില്‍ വിഷമിക്കണ്ട….പ്രായത്തെ പിടിച്ചു കെട്ടാനുള്ള വഴികള്‍ ഇതാ…

പ്രിയപ്പെട്ട പുരുഷന്മാരേ മുപ്പത്തിയഞ്ച് വയസ് കഴിയുമ്പോഴേ വയസായെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ. വിഷമിക്കേണ്ട, നിങ്ങളുടെ ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും. വേഗത്തില്‍ വയസന്‍മാരാക്കുന്ന സ്വഭാവങ്ങള്‍ തുടരാതിരിക്കുന്നതിലൂടെ പ്രായത്തെ ഒരു പരിധിവരെ പിടിച്ചു കെട്ടാന്‍ സഹായിക്കുന്ന വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം….. 

ഒരു മനുഷ്യന്‍ ശരാശരി 26 വര്‍ഷം ഉറങ്ങുന്നു എന്നാണ് കണക്ക്. ഉറക്കക്കുറവ് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ ഉറക്കത്തില്‍ ഒരു കുറവും വരുത്തരുത്.
അതുപോലെ തന്നെ അമിതമായ ഭക്ഷണം പ്രായത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്ല്യമാണ്.  ശരീരഭാരം വര്‍ദ്ധിക്കുന്നതോടെ കൊളസ്‌ട്രോള്‍ പ്രമേഹം എന്നീ അസുഖങ്ങള്‍ ഉണ്ടാവുകയും ഊറ്ജ്ജ സ്വലതയെ കുറയുകയും ചെയ്യും. പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.


മുപ്പത് വയസ് കഴിയുന്നതോടെ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഏറിയ കൂറും ശരീരത്തില്‍ കൊഴുപ്പായി അടിയും. ഇത് വ്യായാമത്തിലൂടെ ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. വ്യായാമം കുറയുന്നതോടെ പ്രമേഹം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വാര്‍ദ്ധക്യം ക്ഷണിച്ച് വരുത്തുന്ന ഒരു മാനസ്സിക രോഗമാണ് ഡിപ്രഷന്‍. ജോലിയിലെ  സമ്മര്‍ദം, മാനസ്സിക പ്രശ്നങ്ങള്‍ എന്നിവ ഡിപ്രഷന് കാരണമാകും. സമ്മര്‍ദ്ദം മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 

ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശരീരത്തില്‍ രക്തയോട്ടം നന്നേ കുറവായിരിക്കും. ഓഫീസില്‍ മണിക്കൂറുകള്‍ ഒറ്റ ഇരുപ്പില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഓഫീസ്സില്‍ ഇരുന്നു ജോലി ചെയ്യുന്നുവര്‍ ഇടയ്ക്കിടെ എഴുന്നേല്‍ക്കാനോ നടക്കാനോ സമയം ശ്രമിക്കണം. ആരോഗ്യകരമായ ലൈംഗിക ബന്ധം ആയുസ് വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പുകവലിയും മദ്യപാനവും ശരീരത്തിനു ഹാനികരമാണ്. ഇത് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ തന്നെ ദോഷകരമായി ബാധിക്കും. ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്ക് പുകവലി കാരണമാകും. മദ്യ ഉപയോഗം കൂടുതലാകുന്നത് വാര്‍ദ്ധക്യം വേഗത്തിലാക്കുന്നു. 

Leave a Reply

Your email address will not be published.