വിമര്‍ശിക്കുന്നവര്‍ക്കു അസൂയ… ആദിവാസികളുടെ പാട്ടിനെ കുറിച്ച്‌ ഒന്നും അറിയാത്തവരാണ് വിമര്‍ശിക്കുന്നത്… വിവാദം കാര്യമാക്കുന്നില്ലെന്ന് നഞ്ചിയമ്മ

ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദവുമായി ബന്ധപ്പെട്ട് ഉയര്ന്ന വിവാദത്തില്‍ പ്രതികരണവുമായി അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ. ദേശീയ
പുരസ്‌കാര വിവാദം താന്‍ കാര്യമാക്കുന്നില്ലന്നു നഞ്ചിയമ്മ അഭിപ്രായപ്പെട്ടു. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് മക്കള്‍ പറയുന്നതു പോലെയെ താന്‍ കണക്കാക്കുന്നുള്ളു. അതുകൊണ്ട് തന്നെ ആരോടും ഒരു തരത്തിലും ഉള്ള വിരോധവുമില്ലെന്ന് നഞ്ചിയമ്മ പറഞ്ഞു.

തനിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് വനവാസികളുടെ പാട്ടിനെ കുറിച്ച്‌ ഒന്നും അറിയില്ല. തങ്ങള്‍ എന്താണ്  പാടുന്നതെന്ന് മനസിലാക്കുന്നവര്‍ ഒരിയ്ക്കലും അതിനെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കില്ല. തനിക്കെതിരെയുള്ള വിമര്‍ശനത്തിന് പിന്നില്‍ അസൂയ ആണെന്നും നഞ്ചിയമ്മ അഭിപ്രായപ്പെട്ടു.

താന്‍ ചെറുപ്പം മുതല്‍ തന്നെ പാട്ട് പാടുന്നുണ്ട്. പാട്ടിനു വേണ്ടി ഒന്നും ഉപേക്ഷിക്കാറില്ല. തനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാണ് പാട്ടു പാടുന്നത്. പരമ്ബരാഗതമായി പാട്ട് കൈമാറി വരുന്നതാണ്. എല്ലാ സംഗീതവും ശുദ്ധമാണെന്നും നഞ്ചിയമ്മ വിശദീകരിച്ചു.

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപ്പിച്ചപ്പോള്‍ മികച്ച ഗായികയ്‌ക്കുള്ള അവാര്‍ഡ് നഞ്ചിയമ്മയ്‌ക്ക് നല്‍കിയതിനെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ ലിനു ലാല്‍ രംഗത്ത് വന്നിരുന്നു. നഞ്ചിയമ്മയ്‌ക്ക് ഒരു മാസത്തെ സമയം കൊടുത്താല്‍ പോലും ഒരിയ്ക്കലും ഒരു സാധാരണ ഗാനം പാടാന്‍ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമാനകരമായി തോന്നന്നുന്നില്ലേയെന്നും ലിനു ചോദിച്ചു. ലിനിവിന്‍റെ ഈ പ്രസ്താവന വലിയ വിവാദമാണ് ക്ഷണിച്ച് വരുത്തിയത്. നിരവധി പേരാണ് ഇദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനത്തിനെതിരെ രംഗത്ത് വന്നത്. അതേ സമയം സംഗീത ലോകത്തെ നിരവധി പ്രമുഖര്‍ നഞ്ചിയമ്മയ്‌ക്ക് പിന്തുണ അറിയിച്ച് മുന്നോട്ട് വരികയും ചെയ്തു. 

Leave a Reply

Your email address will not be published.