മദ്യ ലഹരിയില്‍ നഗരത്തിലൂടെ മരണപ്പാച്ചില്‍ നടത്തിയ സിനിമാ- സീരിയല്‍ താരം അശ്വതിയെയും സുഹൃത്തിനെയും പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി…. നാട്ടുകാര്‍ക്ക് നേരേ നടിയുടെയും സുഹൃത്തിന്‍റെയും  വക തെറിയാഭിഷേകവും കൈയ്യേറ്റശ്രമവും….

മദ്യ ലഹരിയില്‍ വണ്ടിയോടിച്ച്‌ നിരവധി വാഹനങ്ങളെ ഇടിപ്പിച്ചു തെറിപ്പിച്ച  സിനിമാ- സീരിയല്‍ താരം അശ്വതി ബാബുവിനെയും സുഹൃത്ത് നൗഫലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് തൃക്കാക്കര അമ്പലത്തിന് അടുത്തു വച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കുസാറ്റ് സിഗ്‌നല്‍ മുതല്‍ തൃക്കാക്കര അമ്പലം വരെ നാട്ടുകാരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തില്‍ ഡ്രൈവ് ചെയ്ത അവരുടെ വാഹനം ഇടിച്ച്  നിരവധി വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു.

തൃക്കാക്കര അമ്പലത്തിന് അടുത്ത് വച്ച് നാട്ടുകാര്‍ ഇവരുടെ വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ ടയര്‍ പൊട്ടുക ആയിരുന്നു. തുടര്‍ന്നു വാഹനം ഉപേക്ഷിച്ചു രക്ഷപെടാനുള്ള ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ ഇവരെ വളഞ്ഞു. ഇതോടെ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങി വന്ന നൗഫല്‍ നാട്ടുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. വീഡിയോ ദൃശ്യം പകര്‍ത്തിയതിനെതിരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പോലീസ് എത്തി. ഇരുവരെയും കസ്റ്റഡിയിലെടുത്തു.

കാറില്‍ നിന്നും ഇറങ്ങിയ അശ്വതിയും നൗഫലും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇവരുടെ പിന്നാലെ പോലീസ് ചെന്ന് പിടികൂടുകയായിരുന്നു. ഇരുവരും മദ്യ ലഹരിയില്‍ ആയിരുന്നു.

കുസാറ്റ് സിഗ്നലില്‍ എത്തിയപ്പോഴാണ് ഇവരുടെ വാഹനത്തെ നാട്ടുകാര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. സിഗ്നലില്‍ നിന്നും വാഹനം എടുത്തപ്പോള്‍  പല വാഹനങ്ങളെയും  ഇടിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇതോടെ ഈ വാഹനത്തെ പിന്തുടര്‍ന്നു വന്ന ഒരാള്‍ ഇവരുടെ വാഹനത്തിന് വട്ടം വച്ചു തടഞ്ഞു. ഇതോടെ  റോഡിനു പുറത്തുകൂടി വാഹനം എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വാഹനത്തിന്‍റെ ടയര്‍ പൊട്ടിയത്.

സ്ഥിതിഗതികള്‍ വഷളായതോടെ ഇരുവരും സംഭവ സ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും  പൊലീസെത്തി നൗഫലിനെ പിടികൂടുക ആയിരുന്നു. ഇവരെ സ്റ്റേഷനിലെത്തിച്ചു അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. 

Leave a Reply

Your email address will not be published.