മോഹന്‍ലാലിന് പരോക്ഷ മുന്നറിയിപ്പുമായി ഫിയോക്ക് പ്രസിഡന്‍റ് വിജയകുമാര്‍… മോഹന്‍ലാല്‍ സിനിമകള്‍ ഇനീ മുതല്‍ തീയറ്റര്‍ കാണില്ല….

മലയാളത്തിലിറങ്ങുന്ന സിനിമകള്‍ ഒ. ടി .ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു നാളുകളായി തര്‍ക്കം നില നില്‍ക്കുക ആയിരുന്നു. ഇപ്പോഴിതാ മലയാള സിനിമകള്‍ ഓ ടീ ടീ ടീ പ്ലാറ്റ് ഫോമില്‍ കൊടുക്കുന്നതിനെതിരെ കര്‍ശനമായ താക്കീതുമായി രംഗത്ത് വന്നിരികുകയാണ്  തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്.

മോഹന്‍ലാലിന്റെ മൂന്ന്-നാല് സിനിമകള്‍ ഒ. ടി .ടിയില്‍ വന്നു. അതിന് തങ്ങള്‍ ആരും എതിരല്ല. ഒരു സിനിമ ഏത് പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കണം എന്നത് ഓരോ നിര്‍മ്മാതാവും അഭിനേതാവുമാണ് തീരുമാനിക്കേണ്ടത്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഒ.ടി.ടിയില്‍ തന്നെ വീണ്ടും മുന്നോട്ടു പോകാം. സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യം അവരെ സംബന്ധിച്ച് വരുന്നില്ല. എന്നാല്‍ ഒരു സിനിമ തിയേറ്ററില്‍ റീലീസ്‌ ചെയ്യാമെന്ന് പറഞ്ഞതിന് ശേഷം പിന്നീട്  ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിലാണ് തങ്ങള്‍ക്ക് പ്രശ്നം ഉള്ളത്. ഒരിയ്ക്കലും ഒരു നടന്റെയും നടിയുടെയും സമ്മതമില്ലാതെ അവരുടെ ചിത്രം ഒ.ടി.ടിയിലേക്ക് പോകില്ല.

ജീവിക്കാന്‍ ഒരു നിവര്‍ത്തിയുമില്ലാതെ ചാന്‍സ് കുറവുള്ളപ്പോള്‍  വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമുള്ള നടന്‍മാര്‍ ഒ.ടി.ടിയില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതില്‍ തങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള പ്രശ്നവുമില്ല. പക്ഷേ നിലവില്‍  കണ്ടു വരുന്നത് അങ്ങനെയല്ല. ജീവിക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാത്തവര്‍ അല്ല ഒ.ടി.ടിയില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ എലോണ്‍ ഉള്‍പ്പടെയുള്ള സിനിമകള്‍ സ്വീകരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രങ്ങളുടെ കാര്യത്തില്‍ മാത്രമേ ഇത്തരത്തില്‍ ഉള്ള ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ അതല്ലാത്ത സിനിമകളുടെ കാര്യം പറയാന്‍ തങ്ങള്‍ക്ക്  അവകാശമില്ല. അത് അവര്‍ക്ക് ഏത് പ്ലാറ്റ്‌ഫോമിലേക്ക് വേണമെങ്കിലും കൊടുക്കാമെന്നും ഫിയോക് പ്രസിഡന്‍റ് വിജയകുമാര്‍ അഭിപ്രായപ്പെട്ടു. 

Leave a Reply

Your email address will not be published.