ചാക്കോച്ചനെ ‘കട്ട ലോക്കല്‍ ‘ ആക്കി മാറ്റിയ കൊറിയോഗ്രാഫിക്കു പിന്നില്‍ ആരാണെന്നറിയുമോ……… 

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ഒരു ഗാന രംഗമാണ്. ചാക്കോച്ചന്‍റെ തകര്‍പ്പന്‍ ഡാന്‍സാണ് ഈ ഗാനത്തെ വേറിട്ട് നിര്‍ത്തുന്നത്. ചാക്കോച്ചന്റെ നൃത്തം ചെയ്യാനുള്ള കഴിവിനെക്കുറിച്ച് പ്രത്യേകിച്ചു ഒരു മുഖവുരയുടെ ആവശ്യമില്ല. അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം മുതല്‍ തന്നെ നമ്മള്‍ അത് കാണുന്നതാണ്. അടിച്ചു പിമ്പിരി ആയി  കാലു നിലത്തു കുത്താന്‍ പോലും കഴിയാതെയുള്ള ചാക്കോച്ചന്‍റെ ഡാന്സ് സോഷ്യല്‍ മീഡിയയില്‍ ട്രന്‍റിംഗ് ആയി മാറി. 

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ‘ദേവദൂതര്‍ പാടി…’ എന്നു തുടങ്ങുന്ന ഗാനം ഒട്ടും ഭംഗി നഷ്ടപ്പെടാതെ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. ഉത്സവപ്പറമ്ബിലെ ഈ ഗാനത്തിന് കാണികളില്‍ ഒരാളായ അംബാസ് രാജീവന്‍
എന്ന ചാക്കോച്ചന്‍ കഥാപാത്രം സ്വയം മറന്ന് നൃത്തം ചെയ്യുകയാണ്. വളരെ
വേഗം തരംഗമായി മാറിയ ഈ ഡാന്‍സിന്റെ കൊറിയോഗ്രാഫി
ആരാണെന്നായിരുന്നു പുറത്തിറങ്ങിയ അന്ന് മുതല്‍ തന്നെ ഉയരുന്ന ചോദ്യം.
ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.

ഈ ഗാനത്തിന് ചാക്കോച്ചന്‍ തന്നെയാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. 
സ്വയം കൊറിയോഗ്രഫി നടത്തി ഹിറ്റ് ആക്കി മാറ്റിയിരിക്കുകയാണ്
ചാക്കോച്ചന്‍. വളരെ വര്‍ഷങ്ങള്‍ക്ക് മുന്പ് ഔസേപ്പച്ചന്‍ സംഗീതം ചെയ്തു യേശുദാസും ലതികയും കൃഷ്ണചന്ദ്രനും പാടിയ ഈ ഗാനം പുതിയ ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്. ഏതായലും പാട്ട് യൂട്യൂബില്‍ ഒന്നാം നമ്ബറില്‍ത്തന്നെ നിറഞ്ഞു നില്‍ക്കുകയാണ്.

 ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന ചിത്രത്തിന്‍ന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്‌ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിന്നത്. കുഞ്ചാക്കോ ബോബനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ് നടി ഗായത്രി ശങ്കര്‍ ആണ് നായിക. ഗായത്രിയുടെ  അദ്യത്തെ  മലയാള ചലച്ചിത്രമാണിത്.  ഓഗസ്റ്റ് 12ന് ചിത്രം തിയറ്ററിലെത്തും

Leave a Reply

Your email address will not be published.