അദ്ദേഹത്തിന്‍റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തുടക്കം… അതുകൊണ്ടാണ് മിന്നല്‍ മുരളി ഇറങ്ങിയപ്പോള്‍ വാച്ച്‌ ഗിഫ്റ്റായി തന്നു…. ടോവിനോ തോമസ്

ഇന്ന് മലയാള ചലചിത്ര ലോകത്ത് നിരവധി ആരാധകരുള്ള ഒരു യുവ നടനാണ് ടോവിനോ തോമസ്. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ അദ്ദേഹം അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ നടത്തിയ അഭിപ്രായ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.

സിനിമാ ലോകത്ത് താരങ്ങള്‍ തമ്മിലുള്ള സൗഹദത്തെ കുറിച്ച് അറിഞ്ഞാല്‍
ഫാന്‍സ് ​ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കുറയുമെന്ന് ടോവിനോ പറയുന്നു. താനും ദുല്‍ഖര്‍ സല്‍മാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഒരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു താന്‍ കലാജീവിതം തുടങ്ങിയത്. അന്ന് മുതല്‍ തന്നെ ആ സൗഹൃദം  കാത്ത് സൂക്ഷിക്കുന്നുണ്ട്.

ആ ഒരു സൗഹൃദം എപ്പോഴും ഉള്ളതുകൊണ്ട് മിന്നല്‍ മുരളി ഇറങ്ങിയപ്പോള്‍  ഒരു വാച്ച്‌ ഗിഫ്റ്റായി ദുല്‍ഖര്‍ തന്നിരുന്നു. തന്റെ പല ചിത്രങ്ങളും കണ്ടിട്ട് ദുല്‍ഖര്‍ അഭിപ്രായം വിളിച്ച്‌ പറയാറുണ്ടെന്നും ടോവിനോ പറയുന്നു. സിനിമയിലെ താരങ്ങള്‍ തമ്മിലുള്ള സൗഹൃദം അറിഞ്ഞാല്‍ അതോടെ തന്നെ ഫാന്‍സ് ​ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കുറയുമെന്ന് ടോവിനോ അഭിപ്രായപ്പെട്ടു.

ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം തല്ലുമാലയാണ്. ടോവിനോയും കല്ല്യാണിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്.  ഈ ചിത്രം അധികം വൈകാതെ തന്നെ ‌ തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്‌സിന്‍ പരാരിയും, അഷ്‌റഫ് ഹംസയും ചേര്‍ന്നാണ്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. 

Leave a Reply

Your email address will not be published.