ഞാന്‍ സ്വപ്നത്തില്‍ കത്തിജ്ജ്വലിക്കുന്ന ശവക്കുഴി കാണുമായിരുന്നു’: സിനിമാ ജീവിതം ഉപേക്ഷിച്ച സനാ ഖാന്‍ പറയുന്നത്… 

ചലചിത്ര ലോകത്ത് നിറഞ്ഞു നില്‍ക്കുന്നതിനിടെ വെള്ളിത്തിരയുടെ മാസ്മരിക ലോകം ഉപേക്ഷിച്ച്‌ ആത്മീയതയുടെ പാത പിന്തുടരാനിടയാക്കിയ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി സനാ ഖാന്‍. പ്രശസ്തിയുടെ ഔന്നിത്യത്തില്‍ നിക്കുമ്പോള്‍ താന്‍ കടന്നു പോയ മാനസ്സിക സംഘര്‍ഷത്തെ കുറിച്ചും തുടര്‍ന്നു, ഹിജാബ് ധരിക്കാനിടയായ കാരണത്തെ കുറിച്ചും സനാ ഖാന്‍ തുറന്നു പറഞ്ഞു. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈലില്‍ പങ്കുവെച്ച വീഡിയോയിലാണ് സന ഇത്തരം ഒരു തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.

പണവും പ്രശസ്തിയുമൊക്കെ ഉണ്ടായിരുന്നിട്ടും ഒരു തരത്തിലും ഉള്ള സന്തോഷവും തനിക്ക് ഉണ്ടായിരുന്നില്ലന്നു നടി പറയുന്നു. വിഷാദ രോഗത്തിന് അടിമപ്പെട്ട് പോയ ദിവസങ്ങളായിരുന്നു കടന്നു പോയത്. 2019 കാലത്തെ റമദാന്‍ മാസത്തില്‍ താന്‍ സ്ഥിരമായി ശവക്കുഴി കാണാന്‍ തുടങ്ങി. മാത്രവുമല്ല കത്തിയെരിയുന്ന ശവക്കുഴിക്കുള്ളില്‍ താന്‍ വെന്തു നീറുന്നതാണ് കണ്ടത്. അതോടെ താന്‍ മാറിയില്ലെങ്കില്‍ തന്‍റെ അന്ത്യവും ഇത്തരത്തില്‍ ആയിരിക്കുമെന്ന് തോന്നി. അത് ദൈവം തരുന്ന ഒരു സൂചനയാണെന്നു തോന്നിത്തുടങ്ങി. അത് വല്ലാതെ ഭയപ്പെടുത്തിയെന്ന് സന പറയുന്നു.

ഇപ്പോള്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ജീവിതത്തില്‍ നിന്നും മാറ്റമുണ്ടാകാത്ത പക്ഷം തന്‍റെ അവസാനവും അങ്ങനെ ആയിരിക്കുമെന്ന് ദൈവം ഒരു മുന്നറിയിപ്പ് നല്‍കിയത് പോലെയാണ് തോന്നിയത്. പിന്നീട് ഒരു ദിവസം ഒരു കാര്യം വായിക്കാനിടയായി. അതില്‍ ഹിജാബിനെ കുറിച്ചായിരുന്നു എഴുതിയിരുന്നത്. ആ ദിവസം ആയിരുന്നു തന്‍റെ ജന്മദിനം. നേരത്തെ വീട്ടില്‍ ഉണ്ടായിരുന്ന സ്‌കാര്‍ഫുളില്‍ ഒരെണ്ണം എടുത്ത് തലയില്‍  ധരിച്ചു. ഇനീ ഒരിയ്ക്കലും അത്  അഴിക്കില്ലെന്ന് സ്വയം തീരുമാനിച്ചുവെന്ന് സന പറയുന്നു.

നിരവധി ഹിന്ദി ചിത്രങ്ങളില്‍  ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത സന ബിഗ് ബോസ് 6 ന്റെ ഫൈനലിസ്റ്റുമായിരുന്നു. ബിഗ് ബോസ്സിന് ശേഷമാണ് സിനിമാ ജീവിതം ഉപേക്ഷിക്കുകയാണെന്ന് സന അറിയിച്ചത്.

Leave a Reply

Your email address will not be published.