ബോളീവുഡില്‍ വളരെ വ്യത്യസ്തമായ ഫാഷന്‍ രീതികള്‍ പിന്തുടരുന്ന താരമാണ് രണ്‍വീര്‍ സിംഗ്. അദ്ദേഹത്തിന്റെ ഡ്രസ്സിങ് ശൈലി പലപ്പോഴും നവ മാധ്യമങ്ങളില്‍ ട്രന്റി ആകാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി പുറത്തു വന്ന രണ്‍വീര്‍ സിംഗിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായി മാറി. ഇത്തവണ താരം തന്റെ വിവിധ പോസ്സിലുള്ള നഗ്ന ചിത്രങ്ങളാണ് പുറത്തു വിട്ടത്. ഇത് വളരെ വേഗം വൈറലായി മാറുകയും ചെയ്തു. എന്നാല്‍ ഇതിനെ ചുറ്റിപ്പറ്റി പല വിവാദങ്ങളും ഉയര്‍ന്നു വന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും അതുകൊണ്ട് തന്നെ താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പരാതി ലഭിച്ചിരിക്കുന്നത്.

താരത്തിനെതിരെ തിങ്കളാഴ്ചയാണ് പരാതി കിട്ടിയത്. കിഴക്കന്‍ മുംബൈയിലെ ചെമ്ബൂര് പോലീസ് സ്റ്റേഷനിലാണ് പരാതി കിട്ടിയിരിക്കുന്നത്. ഒരു സന്നദ്ധ സംഘടനയുടെ ഭാരവാഹികളാണ് പരാതിക്കാര്‍. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തു വിട്ടതോടെ നടന് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയാണ്
ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ പവിത്രതയെ അപമാനിച്ചുവെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റണ്‍വീറിനെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ചയാണ് എന്‍.ജി.ഒയുടെ ഭാഗത്ത് നിന്നും പരാതി ലഭിച്ചതെങ്കിലും ഇതുവരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പ്രമുഖ മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് രണ്‍വീര്‍ സിങ് ക്യാമറയുടെ മുന്നില്‍ നഗ്നനായി എത്തിയത്. 1972ല്‍ കോസ്മോപൊളിറ്റന്‍ എന്ന മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ് നടത്തിയ ഫോട്ടോഷൂട്ടിനോടു ആദരവര്‍പ്പിച്ചുകൊണ്ടാണ് ഈ ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചത്. ഇത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് പലരും വിലയിരുത്തിയപ്പോള്‍ ഒരിയ്ക്കലും ഇത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന നിലയില്‍ നിരവധി പേര് പ്രതികരിച്ചു.