മദ്യമാണ് എല്ലാ കുറ്റകൃത്യങ്ങള്ക്കും കാരണം… മദ്യത്തിന് പകരം കഞ്ചാവ് ഉപയോഗത്തില്‍ കൊണ്ടുവരണമെന്ന് ബിജെപി എംഎല്‍എ… 

മദ്യത്തിന് പകരം കഞ്ചാവിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന ബിജെപി എംഎല്‍എയുടെ പരസ്യ പ്രഖ്യാപനം വന്‍ വിവാദത്തില്‍. ഛത്തീസ്ഗഢ് മസ്തൂരി എം എല്‍എ ഡോ കൃഷ്ണമൂര്‍ത്തി ബന്ധിയാണ് വിവാദ പരാമര്‍ശം നടത്തി പുലിവാല് പിടിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ആരും തന്നെ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളോ പീഡനങ്ങളോ മോഷണമോ ഒന്നും ചെയ്യാറില്ലത്രേ.

ഛത്തീസ്ഗഢില്‍ സംപൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കുമെന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുക ആയിരുന്നു എം എല്‍എ. എല്ലാ പീഡനങ്ങള്‍ക്കും വഴക്കുകള്‍ക്കും പ്രധാന കാരണം മദ്യമാണെന്ന് പറഞ്ഞ ഇദ്ദേഹം കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള പീഡനമോ കൊലപാതകമോ കവര്‍ച്ചയോ നടത്തിയതായി തനിക്ക് അറിവില്ലന്നും പറയുകയുണ്ടായി. അതുകൊണ്ട് തന്നെ മദ്യത്തിന് പകരമായി കഞ്ചാവ് ഉപയോഗിക്കുകയാണ് വേണ്ടതെന്നും ഇദ്ദേഹം അറിയിച്ചു. ലഹരി ഉപയോഗിക്കുന്നവരെ   കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കാത്ത തരത്തില്ല ലഹരി  ഉപയോഗിക്കുകയാണ് വേണ്ടത്. ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണെന്നും കൃഷ്ണമൂര്‍ത്തി ബന്ധി അറിയിച്ചു .

അതേ സമയം രാജ്യത്ത് കഞ്ചാവ് നിയമ വിധേയമാക്കണമെന്നാണ് എംഎല്‍എ ആഗ്രഹിക്കുന്നതെങ്കില്‍ കേന്ദ്രത്തോട് അത് ആവശ്യപ്പെടുകയാണ് വേണ്ടതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പരിഹസിച്ചു. ഒരു ലഹരിയോടും ഉള്ള  ആസക്തിയും നല്ലതല്ല. കേന്ദ്രത്തിന്‍റെ ഏജന്‍സികള്‍ കഞ്ചാവ് പിടികൂടുന്നതിന് വേണ്ടി അലയുന്നത്തിനിടെയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധി
കഞ്ചാവിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നു അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തു  ആരോഗ്യ മന്ത്രിയായും മൂന്ന് തവണ എംഎല്‍എയായും തെരഞ്ഞടുക്കപ്പെട്ട വ്യക്തിയുമാണ് ഡോ കൃഷ്ണമൂര്‍ത്തി ബന്ധി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയെ വളരെ ഗൌരവത്തോടെയാണ് ഭരണ മുന്നണിയും മറ്റുള്ളവരും കാണുന്നത്. 

Leave a Reply

Your email address will not be published.