വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മമ്മൂട്ടി: അശരണരായ കുട്ടികള്‍ക്ക് ‘വിദ്യാമൃതം’ സ്കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍….ബന്ധപ്പെടാനുള്ള മൊബൈല്‍ നംബര്‍ ഉള്‍പ്പടെ പ്രസ്സിദ്ധപ്പെടുത്തി…. 

കൊവിഡും പ്രകൃതി ദുരന്തങ്ങളും മൂലം അനാഥരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി തയാറാകുന്നു. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയറും എംജിഎമ്മും ചേര്‍ന്നാണ് ‘വിദ്യാമൃതം’ എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ എന്‍ജിനീയറിങ് പഠനം ഉള്‍പ്പടെയുള്ള കോളേജ് വിദ്യാഭ്യാസം ഏറ്റെടുത്തു നടത്തുന്ന വളരെ വിപുലമായ പദ്ധതിക്കാണ്
തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യം 100 കുട്ടികളുടെ വിദ്യാഭ്യാസമായിരിക്കും ഏറ്റെടുക്കുക. ‘വിദ്യാമൃതം’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ആദ്യത്തെ ഘട്ടം മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അറിയിക്കുകയുണ്ടായി.

ഈ പദ്ധതി അനുസരിച്ച് ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ എല്ലാവരുടെയും കോളേജ് വിദ്യാഭ്യാസം  സൗജന്യമായിരിക്കും. എന്‍ജിനീയറിങ്, പോളിടെക്‌നിക് കോഴ്സുകള്‍, ആര്‍ട്‌സ്, കോമേഴ്സ്, ബിരുദ – ബിരുദാനന്തര വിഷയങ്ങള്‍, ഫാര്‍മസി തുടങ്ങിയ കോഴ്‌സുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഏറ്റവും അര്‍ഹരായവരെ അവരുടെ  യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത്. കൂടാതെ ഇനിയുള്ള വര്‍ഷങ്ങളില്‍ ഇനിയും കൂടുതല്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പല തരത്തിലുള്ള സ്കോളര്‍ഷിപ്പുകളും ഇതില്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഇതെക്കുറിച്ച് മമ്മൂട്ടി സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്ക് വച്ചിരുന്നു.

കോവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും നിരവധി അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. ഇവരില്‍ ഉപരിപഠനം നടത്തുന്നതിന് പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ കൂടി ഭാഗമായ കെയര്‍ ആന്‍്റ് ഷെയര്‍ ഇന്‍്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിന്‍റെ ഒപ്പം ചേര്‍ന്ന് ‘വിദ്യാമൃതം – 2’ പദ്ധതിക്ക് തുടക്കം കുറിക്കുച്ചിരിക്കുന്നതെന്ന് മമ്മൂട്ടി അറിയിച്ചു.

പ്ലസ് ടു വിജയിച്ച നൂറു വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ്ങ്, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊമേഴ്‌സ്, ഫാര്‍മസി എന്നീ ശാഖകളിലെ ഒരു ഡസനോളം കോഴ്‌സുകളിലാണ് തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കുന്നത്. കോവിഡിലും പ്രകൃതി ക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെയും സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ഇതില്‍ ഉള്‍പ്പെടുത്തുന്നതെന്നൂ മമ്മൂട്ടി സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പില്‍ പറയുന്നു. 

ബന്ധപ്പെടുന്നതിനുള്ള നമ്പറുകള്‍..  7025335111, 9946485111 

Leave a Reply

Your email address will not be published.