അത് തിരിച്ചറിയാന്‍ വൈകിപ്പോയി… സിനിമയിലെ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയാതെ പോയ ഒരു കലാകാരന്റെ മകനാണ്…. ഉമ്മ മാത്രേമേ തന്നെ മനസ്സിലാക്കിയുള്ളൂവെന്ന് ഷെയ്ന്‍ നി​ഗം…

അഭിനയ മികവ് കൊണ്ട് മലയാളത്തില്‍ വളരെയേറെ ശ്രദ്ധേയനായ യുവനടനാണ് ഷെയിന്‍ നിഗം. പലപ്പോഴും പല വിവാദങ്ങളിലും ഷെയിന്‍ ചെന്നു പെട്ടിട്ടുണ്ടെങ്കിലും അസാമാന്യമായ അഭിനയ ശേഷി അതിനെയൊക്കെ മറികടന്ന കലാകാരനാണ് അദ്ദേഹം. ഇപ്പോഴിതാ മലയാളത്തിലെ സിനിമ ഇന്‍ഡസ്ട്രിയില്‍ അലിഖിതമായ ഒരു നിയമാവലിയുണ്ടെന്നും അത് തെറ്റിച്ചാല്‍ ഇന്‍ഡസ്ട്രി തന്നെ എതിരാകുമെന്നും തുറന്നു പറയുകയാണ് ഷെയ്ന്‍ നി​ഗം.

താന്‍ അത് തിരിച്ചറിയാന്‍  വൈകിപ്പോയെന്നും അത് തന്‍റെ വലിയ പിഴവായിപ്പോയെന്നും ഷെയിന്‍ പറയുന്നു. തന്‍റെ അമ്മയ്ക്ക് മാത്രമേ തന്നെ മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഷെയിന്‍ പറയുന്നു.

സിനിമയിലെ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയാതെ പോയ ഒരു കലാകാരന്റെ മകനാണ് താന്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. പിന്നീട് കേരളത്തിലെത്തിയപ്പോള്‍ വലിയൊരു ചിത്രത്തില്‍ നായക വേഷത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. വളരെ ചെറിയൊരു ജീവിതമായിരുന്നു തന്‍റേത്. എന്നാല്‍ അത് വളരെ വലുതായെന്ന തോന്നലുണ്ടായത് പെട്ടന്നായിരുന്നു. പിന്നീട് തുടരെത്തുടരെ സിനിമകള്‍ വന്നു. ചെറുപ്പത്തില്‍ വളരെ ആരാധനയോടെ കണ്ടവരുമായി സൗഹൃദമായി. താന്‍ ഒട്ടും ഡിപ്ലോമാറ്റിക് അല്ലാതെ പെരുമാറിയതോടെ തെറ്റിദ്ധരിക്കപ്പെട്ടു. ഈ ഇന്‍ഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട്. അത് തെറ്റിച്ചാല്‍ ഇന്‍ഡസ്ട്രി തന്നെ എതിരായി മാറും. അത് തിരിച്ചറിയാന്‍ വൈകിപ്പോയതാണ് തനിക്ക് പറ്റിയ പിഴവ്. അന്നൊക്കെ തന്‍റെ ഉമ്മ മാത്രമേ മനസിലാക്കിയുള്ളൂ. ഉമ്മയാണ് സുഹൃത്തും വഴികാട്ടിയുമെന്ന് ഷെയ്ന്‍ പറയുന്നു.

വെയില്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ഷെയ്ന്‍ വിവാദത്തില്‍ പെടുന്നത്. ഈ ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജുമായുണ്ടായ പ്രശ്നം വലിയ വിവാദത്തിലേക്കാണ് നയിച്ചത്. ഉല്ലാസം ആണ് ഷെയ്നിന്റേ തായി പുറത്തിറങ്ങിയ അവസാന‌ ചിത്രം. ഇനീ പുറത്തിറങ്ങാനുള്ളത് ബാര്‍മൂഡ എന്ന ചിത്രമാണ്. ടി കെ രാജീവ്കുമാര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

Leave a Reply

Your email address will not be published.