ആ കാലയളവിലാണ് അച്ഛനോടും അമ്മയോടുമുള്ള അറ്റാച്ചമെന്റ് നഷ്ടപ്പെട്ടത്.. അച്ഛനുമായി ഇപ്പോള്‍ ഒരു കോണ്‍ടാക്‌ടും ഇല്ല.. ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ മുതലാണ് അച്ഛന്‍ അകന്ന് തുടങ്ങിയത്… അമ്മയ്ക്ക് ക്യാന്‍സര്‍ വന്നതിന് ശേഷമാണ് അച്ഛന്‍ പോയതെന്ന പ്രചരണം അടിസ്ഥാന രഹിതം…  സായി കുമാറിന്റെ മകള്‍

കൊട്ടരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളും പ്രമുഖ നടന്‍ സായി കുമാറിന്റെ മകളുമായ വൈഷ്ണവി സീ കേരളം ചാനലിലെ കൈയ്യെത്തും ദൂരത്ത് എന്ന മിനി സ്ക്രീന്‍ പരമ്പരയിലൂടെയാണ് അഭിനയ ലോകത്ത് കടന്നു വരുന്നത്. തന്‍റെ ചലചിത്ര ലോകത്തേക്കുള്ള രംഗ പ്രവേശത്തെ കുറിച്ച് അവര്‍ അടുത്തിടെ മനസ് തുറന്നു സംസാരിക്കുകയുണ്ടായി. ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിലെ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് വൈഷ്ണവി അതേക്കുറിച്ച് സംസാരിച്ചത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ സിനിമയിലേക്കുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്ന് വൈഷ്ണവി പറയുന്നു. പക്ഷേ അപ്പോഴൊന്നും അച്ഛന്‍ അതിന് അനുവദിച്ചില്ലന്നു വൈഷ്ണവി പറയുന്നു. പഠിത്തത്തിന് ശേഷം നോക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. മുല്ല എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവുമായി ദിലീപ് നേരിട്ട് വിളിച്ചപ്പോള്‍ പറ്റില്ലെന്ന് പറയാന്‍ അച്ഛന്‍ പറഞ്ഞുവെന്ന് വൈഷ്ണവി പറയുന്നു. 

പിന്നീട് ഒരു മാഗസിനില്‍ ദിലീപും മീര നന്ദനും കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ അത് ചെയ്യേണ്ടിയിരുന്നത് താന്‍ ആയിരുന്നുവെന്ന് പറഞ്ഞു. അപ്പോള്‍ കെട്ടിപ്പിടിക്കാന്‍ വേണ്ടിയാണോന്നാണ് അച്ഛന്‍ തമാശ രൂപേണ ചോദിച്ചതെന്നു വൈഷ്ണവി പറയുന്നു.

ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ബോര്‍ഡിങ്ങില്‍ ആയിരുന്നു. ആ കാലയളവില്‍ അച്ഛനോടും അമ്മയോടുമുള്ള അറ്റാച്ചമെന്റ് നഷ്ടപ്പെട്ടത് പോലെ തോന്നി. അമ്മയെക്കാളും അച്ഛന്‍ വളരെ ജോളി ആയിരുന്നു. എന്നാല്‍ അമ്മ  ദേഷ്യം പ്രകടിപ്പിക്കുന്ന കൂട്ടത്തിലാണ്. ജീവിതത്തിലെ പല പ്രതിസന്ധികളിലും ആദ്യം സംസാരിക്കുന്നത് അച്ഛനോട് ആയിരുന്നെങ്കിലും ഇപ്പോള്‍ യാതൊരു വിധ കോണ്‍ടാക്‌ടും ഇല്ലെന്ന് വൈഷ്ണവി പറയുന്നു. 

ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ മുതലാണ് അച്ഛന്‍ അകന്ന് തുടങ്ങിയത്. ഇപ്പോഴും ആ അച്ഛന്റെ മകള്‍ തന്നെയാണ്. അമ്മ ഒപ്പം ഉള്ളതുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. അച്ഛന്‍ മാറി നിന്നതോടെ അടുത്ത സുഹൃത്തുക്കളില്‍ നിന്നു പോലും മോശം പ്രതികരണമാണ് ഉണ്ടായത്. അവഗണിക്കാനും കളിയാക്കാനും തുടങ്ങി. താന്‍ കാരണമാണ് അച്ഛന്‍ പോയതെന്ന് വരെ പലരും പറഞ്ഞു.

മാനസികമായി തകര്‍ന്ന് പോയെങ്കിലും അമ്മ നല്കിയ പിന്തുണയില്‍ തിരിച്ച്‌ വരാന്‍ കഴിഞ്ഞു. അമ്മയുടെ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നു. അമ്മയ്ക്ക് ക്യാന്‍സര്‍ വന്നതോടെയാണ് അച്ഛന്‍ പോയതെന്ന പ്രചരണം തെറ്റാണെന്നു വൈഷ്ണവി പറയുന്നു. അച്ഛന്‍ പോയി കുറച്ച്‌ കഴിഞ്ഞപ്പോഴാണ് അമ്മയ്ക്ക് ക്യാന്‍സര്‍ സ്ഥിരികരിക്കുന്നതെന്നാണ് വൈഷ്ണവി കൂട്ടിച്ചേര്‍ത്തു. 

Leave a Reply

Your email address will not be published.