കഴിഞ്ഞ കുറച്ചു നാളുകളായി ബംഗാളിലെ ദുര്‍ഗാപൂരിലും മറ്റു പരിസര പ്രദേശങ്ങളിലും ഫ്ലേവേഡ് കോണ്ടത്തിന്റെ വില്പന വലിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു. ഇതില്‍ എന്തോ പന്തികേട് തോന്നിയ പോലീസ് ഇതിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആയിരുന്നു. ആ പ്രദേശത്തെ കോളേജ്-സ്കൂള്‍ വിദ്യാര്‍ഥികളാണ് കോണ്ടം വാങ്ങുന്നതെന്ന് കണ്ടെത്തി. പക്ഷേ ഇവര്‍ ഈ കോണ്ടം ഉപയോഗിച്ചത് ലഹരിവസ്തുവായിട്ടാണെന്ന അറിവ് പോലീസിനെപ്പോലും ഞെട്ടിച്ചു.

ദുര്‍ഗാപൂരിലുള്ള നിരവധി യുവാക്കള്‍ ലഹരിയുടെ പിടിയിലാണെന്നു പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് വളരെ പെട്ടന്ന് ദുര്‍ഗാപൂരിലും പരിസര പ്രദേശങ്ങളിലും പല ഫ്ലേവറുകളിലുള്ള കോണ്ടം വില്‍പ്പന വര്‍ദ്ധിച്ചതെന്നു കണ്ടെത്താനാണ് പോലീസ് അന്വേഷണം നടത്തിയത്.

ആദ്യം ഇതിനായി ചട്ടം കെട്ടിയത് കോണ്ടം വില്‍ക്കുന്ന കടക്കാരെയാണ്. അവര്‍ ഇതേക്കുറിച്ച് ഉപഭോക്താക്കളോട് ചോദിച്ചു മനസ്സിലാക്കി. അങ്ങനെ ഒരു കടയുടമ തന്റെ കടയിലെ സ്ഥിരം ഉപഭോക്താവായ യുവാവിനോട് ഇതേക്കുറിച്ച് രഹസ്യമായി തിരക്കി. ലഹരി വസ്തുവായിട്ടാണ് താന്‍ കോണ്ടം വാങ്ങുന്നതെന്ന് യുവാവ് മറുപടി നല്കി. ശരിക്കും ഇത് ഞെട്ടിക്കുന്ന ഒരു വിവരം ആയിരുന്നു..

കോണ്ടത്തിന് സുഗന്ധം നല്കുന്ന ചില സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫ്ലേവേര്‍ഡ് കോണ്ടം തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ടാല്‍ അത് വിഘടിച്ച് ലഹരി വസ്തുവായി മാറും. മണം നല്കുന്ന ഈ സംയുക്തം ഡെന്‍ഡ്രൈറ്റ് ഗ്ലൂവിലും അടങ്ങിയിട്ടുണ്ട്. നിരവധി പേര് ലഹരിയ്ക്കായി ഡെന്‍ഡ്രൈറ്റ് ഉപയോഗിക്കുന്നു. ചൂടുവെള്ളത്തില്‍ കോണ്ടം കൂടുതല്‍ സമയം കുതിര്‍ക്കുമ്പോള്‍ അതിലെ ജൈവ തന്മാത്രകള് ലഹരി സംയുക്തങ്ങളായി വിഘടിക്കുകയാണ് ചെയ്യുന്നത്.

കോണ്ടം ലഹരിയായി ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ സോള്‍വ് ചെയ്യണമെന്നു അറിയാത്ത നിലയിലാണ് അധികൃതര്‍.