നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് തൃശൂരില്‍ നിന്നുള്ള ബിജെപി സംസ്ഥാന നേതാവ് ആണെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ.ഉല്ലാസ് ബാബുവാണ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നാണ് നിഗമനം. ഫോണിലെ ചാറ്റ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്ദ്ദേശിച്ചിരുന്നതില് ഉല്ലാസ് ബാബുവിന്റെ നമ്ബരുമുണ്ടായിരുന്നതായി ഐ.ടി വിദഗ്ദനായ സായിശങ്കര്‍ സ്ഥിരീകരിച്ചിരുന്നു.

ഉല്ലാസ് ബാബുവിന്റെ ശബ്ദം അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കാക്കനാട് ചിത്രാഞ്ജലിയിലാണ് ഉല്ലാസ് ബാബുവിന്റെ ശബ്ദ സാമ്ബിളെടുത്തത്. അതേസമയം ഉല്ലാസ് ബാബുവുമായുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ തന്നോട് ദിലീപ് ആവശ്യപ്പെട്ടിരുന്നതായി സായ് ശങ്കര്‍ പറഞ്ഞു. നേരത്തെ സായ് ശങ്കര്‍ ഡിലീറ്റ് ചെയ്ത ഓഡിയോ ഫയലുകള്‍ അന്വേഷണ സംഘം റിട്രീവ് ചെയ്തെടുത്തിരുന്നു. കേസില്‍ വഴിത്തിരിവായത് ഇതാണ്.

ദിലീപിന്റെ വളരെ അടുത്ത സുഹൃത്താണ് അഡ്വ. ഉല്ലാസ് ബാബു. ഇദ്ദേഹം കൊടകര കള്ളപ്പണ കേസിലും ആരോപണ വിധേയന് ആയിരുന്നു.
വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ഉല്ലാസ് ബാബുവും ദിലീപും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ബിജെപി നേതാവ് ഉല്ലാസ് ബാബുവും ദിലീപും തമ്മിലുള്ള ചാറ്റ് ഡിലീറ്റ് ചെയ്തതായി സൈബര്‍ വിദഗ്ധനും വധ ഗൂഢാലോചന കേസിലെ മാപ്പ് സാക്ഷിയുമായ സായ് ശങ്കര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. അത് വാട്സാപ്പ് ചാറ്റ് അല്ലായിരുന്നെന്നും ബോട്ടിം ചാറ്റ് ആയിരുന്നു എന്നും സായ് ശങ്കര്‍ പറഞ്ഞിട്ടുണ്ട്. ഉല്ലാസ് ബാബുവിന്റെത് മാത്രമല്ല മറ്റ് വക്കീലന്മാരുടേയും ചാറ്റ് ഡിലീറ്റ് ചെയ്യണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നതായും സായ് ശങ്കര്‍ പറഞ്ഞിരുന്നു.