ഒരുമിച്ച്  ഒരു മുറിയിലാണെങ്കില്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ എടുത്തു മാറ്റേണ്ടി വരും… മുന്‍ ഭര്‍ത്താവിനെ പരസ്യമായി ആക്ഷേപിച്ച് സാമന്ത

കഴിഞ്ഞ കുറച്ചു നാളുകളായി വിവാഹ മോചനവും മറ്റുമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സാമന്ത. അടുത്തിടെ ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ടിവി ഷോയായ കോഫി വിത്ത് കരണില്‍ സാമന്ത എത്തിയപ്പോഴുള്ള എപ്പിസോഡുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ് കുമാറും സമാന്തയും ഒരുമിച്ചെത്തിയ എപ്പിസോഡ് വളരെ വേഗം തന്നെ സംസാര വിഷയമായി മാറി. ഈ എപ്പിസ്സോഡില്‍ സമാന്തയും അക്ഷയും ഒരു പോലെ മികച്ചു നിന്നു. റാപിഡ് ഫയര്‍ റൗണ്ടില്‍ ഇരുവരും നല്‍കിയ മറുപടികള്‍ ഷോയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. റാപിഡ് ഫയറില്‍ പരസ്പരം മത്സരിച്ചാണ് ഇരുവരും ഉത്തരം നല്‍കിയത്. റാപിഡ് ഫയറില്‍ പരാജയപ്പെട്ടാലും സമ്മാനം തനിക്ക് തരണമെന്നു സമാന്ത പറഞ്ഞു. ഇതിന് കാരണമായി തമാശ രൂപേണ സമാന്ത പറഞ്ഞത് കരണിന്റെ ഒരു ദിവസത്തെ പ്രതിഫലം തന്‍റെ  ഒരു സിനിമയുടെ പ്രതിഫലം ആണെന്നാണ്.

റാപിഡ് ഫയറില്‍ വന്ന ഒരു ചോദ്യം,  സമാന്തയുടെ ഹൃദയത്തിലേക്കുള്ള വഴിയേതെന്നായിരുന്നു. ഒരു യൂ ടേണ്‍ എടുത്ത് തിരിക്കൂ എന്നാണ് സമാന്ത നല്‍കിയ മറുപടി. ഏറ്റവും അവസാനമായി സോഷ്യല്‍ മീഡിയയില്‍ സര്‍ച്ച് ചെയ്തത് ആരെ ആണെന്നായിരുന്നു അക്ഷയ് കുമാറിനോടുള്ള ചോദ്യം.

തന്‍റെ ഭാര്യ ട്വിങ്കിള്‍ ഖന്നയെ ആണെന്നും താന്‍ അവളെ എപ്പോഴും നിരീക്ഷിച്ചു  കൊണ്ടിരിക്കുമെന്നും അക്ഷയ് കുമാര്‍ മറുപടി നല്‍കി. ഈ മറുപടി കാഴ്ച്ചക്കാരില്‍ ചിരി പടര്‍ത്തി. ഈ അവസരത്തില്‍ മുന്‍ ഭര്‍ത്താവ് നാഗചൈതന്യയെക്കുറിച്ചും സമാന്ത ചില തുറന്നു പറച്ചിലുകള്‍ നടത്തി.

വിവാഹ മോചനം നേടിയതിന് ശേഷം നാഗ ചൈതന്യയുമായി ഒരു സൗഹൃദവും സൂക്ഷിക്കുന്നില്ല എന്നാണ് സമാന്ത പറയുന്നത്. താനും നാഗ ചൈതന്യയും  ഒരു മുറിയില്‍ ആണെങ്കില്‍ ഉറപ്പായും അവിടെ നിന്നും  മൂര്‍ച്ചയുള്ള വസ്തുക്കള്‍ എടുത്തു മാറ്റേണ്ടി വരുമെന്നും സമാന്ത തുറന്നടിച്ചു.

Leave a Reply

Your email address will not be published.