മകനെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് യാത്രയാക്കി വീണാ നായര്‍….ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ..   

മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് വീണ നായര്‍. തന്‍മയത്വത്തോടെയുള്ള അഭിനയമികവാണ് വീണ പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ കാരണം. ബിഗ്‌ബോസ് മലയാളം സീസണ്‍ 2ല്‍ മത്സരാര്‍ത്ഥിയായി എത്തുന്നതോടെയായാണ് വീണയുടെ ജീവിതം നിര്‍ണായ മറ്റൊരു വഴിത്തിരിവിലേക്ക് എത്തുന്നത്. ഷോയില്‍ ഉടനീളം തന്റെ ഭര്‍ത്താവിനെയും മകനെയും കുറിച്ച് വീണ വാചാലായിരുന്നു. കൂടാതെ ഭര്‍തൃ വീട്ടുകാരുടെ സ്നേഹത്തെ കുറിച്ച് സംസാരിക്കാന്‍ വീണയ്ക്ക് നൂറ് നാവായിരുന്നു.  അതില്‍ നിന്നു തന്നെ എത്രത്തോളം പ്രാധാന്യമാണ് തന്റെ കുടുംബത്തിന് നല്‍കുന്നതെന്നും വ്യക്തമായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസമാണ് മലയാളികളെ ഏവരെയും ഞെട്ടിച്ച്‌കൊണ്ട് വീണയുടെ വിവാഹ മോചന വാര്‍ത്ത പുറത്തു വന്നത്.

ഗായകനും ആര്‍ജെയുമായ സ്വാതി സുരേഷ് എന്ന അമാനും വീണയും പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു. ഏകമകന്‍ ധന്‍വി. വളരെ സന്തോഷ കരമായ ജീവിതം നയിച്ചു വരുന്നതിനിടെ അപ്രതീക്ഷിതമായി വിവാഹ വേര്‍പിരിയുക ആയിരുന്നു ഇരുവരും. എട്ടു വര്‍ഷം നീണ്ട ദാമ്ബത്യ ബന്ധം അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചതിന് പിന്നിലെ കാരണം ബിഗ്ബോസിലുണ്ടായ സംഭവങ്ങളെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇനി ഒരുമിച്ചു മുന്നോട്ടു പോകാന്‍  ബുദ്ധിമുട്ടാണെന്നു തിരിച്ചറിഞ്ഞ ഇരുവരും വിവാഹമോചനത്തിലേക്ക് എത്തുക ആയിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും തന്നെ വീണ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സിന്ദൂരവും താലിയും ചാര്‍ത്തിയുള്ള ഒരു വീഡിയോ വീണ പങ്കു വച്ചിരുന്നു. ഇപ്പോഴിതാ, മകനെ അച്ഛന്റെ വീട്ടിലേക്ക് അയക്കുന്നതിന്റെ  വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരിക്കുന്നത്. ശനിയും ഞായറും അവധിയായതുകൊണ്ട്  ഈ ദിവസങ്ങള്‍ അടിച്ചു പൊളിക്കാന്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോവുകയാണെന്ന് പറഞ്ഞ് മകനെ യാത്രയാക്കുന്ന വീഡിയോയാണ് വീണ പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി കുടുബത്തോടൊപ്പമുള്ള വീഡിയോയോ ചിത്രങ്ങളോ ഒന്നും തന്നെ വീണ പങ്ക് വച്ചിട്ടില്ല. നിരവധി പേര്‍ കമന്റുകളിലൂടെ വിവാഹ മോചന വാര്‍ത്തയെ കുറിച്ച്‌ ചോദിച്ചിരുന്നെങ്കിലും അതിനൊന്നും പ്രതികരിക്കാന്‍ വീണ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published.