അവാര്‍ഡ് നിര്‍ണയിച്ച ജൂറിയോട് സഹതാപം തോന്നുന്നു….. വിദഗ്ധരെന്നു അവകാശപ്പെടുന്നവര്‍ക്ക് ഇതൊന്നും അറിയില്ലേ: നിതിന്‍ ലൂക്കോസ്

വെള്ളിയാഴ്ച വൈകിട്ടോടെയാണ് എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 68-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇത്തവണത്തെ പുരസ്കാരം മലയാള ചലചിത്ര ലോകത്തെ സംബന്ധിച്ച് ഏറെ അഭിമാനിക്കാവുന്നതായി മാറി. പ്രധാനപ്പെട്ട പല പുരസ്കാരങ്ങളും സൌത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ സ്വന്തമാക്കി. എന്നാല്‍, ദേശീയ ചലച്ചിത്ര പുരസ്കാരം നിര്‍ണയിച്ചതില്‍ സംഭവിച്ച ഒരു വലിയ പിഴവ് ചൂണ്ടി കാണിക്കുകയാണ് സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്.

കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ഇത്തവണത്തെ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് പുരസ്‌കാരം കിട്ടിയത്. അവാര്‍ഡിന് അര്‍ഹമായി ജൂറി പ്രഖ്യാപിച്ചത് ജോബിന്‍ ജയന്റെ പേരായിരുന്നു. എന്നാല്‍ ഈ ചിത്രം സ്റ്റുഡിയോയില്‍ ആണ് റെക്കോര്‍ഡ് ചെയ്തതെന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ആയ നിതിന്‍ ലൂക്കോസ് പറയുന്നു.

ദേശീയ അവാര്‍ഡ് തിരഞ്ഞെടുപ്പിന്റെ തിരശ്ശീലയുടെ പിന്നില്‍ സംഭവിച്ചത് എന്താണെന്ന് അറിയില്ല. അതിന്റെ നടപടിക്രമളെന്താണെന്നും അറിയില്ല. ഡബ്ബിങ്ങും സിങ്ക് സൗണ്ട് ഫിലിമും തമ്മില്‍ വേര്‍തിരിച്ചു അറിയാന്‍ കഴിയാത്ത ജൂറിയുടെ വിധിയില്‍ ഖേദിക്കുന്നതായും ജൂറിക്കു പറ്റിയ തെറ്റ് ചൂണ്ടിക്കാട്ടി നിതില്‍ ട്വീറ്റ് ചെയ്തു.

സിനിമ കണ്ടിട്ടാണൊ ജൂറി അവാര്‍ഡ് നല്‍കിയതെന്ന് അറിയില്ല. ഈ രംഗത്തെ വിദഗ്ധര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് മനസ്സിലാകാത്തത് വലിയ കഷ്ടമാണ്. അവാര്ഡ് നിര്‍ണയിച്ച ജൂറിക്ക് ഈ കാര്യത്തില്‍ വലിയ തെറ്റ് സംഭവിച്ചിട്ടുണ്ട്. ജൂറിയുടെ തീരുമാനം അന്തിമമാണ് എന്നു പറഞ്ഞാല്‍പ്പോലും തെറ്റ് തിരുത്തുന്നതിന് അവര്‍ തയ്യാറാവുകയാണ് വേണ്ടത്. യഥാര്‍ത്ഥത്തില്‍ പുരസ്കാരം കിട്ടേണ്ട ഒരാളുടെ അവസരവും അവരുടെ കഷ്ടപ്പാടുമാണ് ഇതിലൂടെ വ്യര്‍ത്ഥമായി പോവുന്നതെന്ന് നിതിന്‍ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.