ഫഹദ് ഫാസിലിന്റെ മാലിക്കും പൃഥ്വിരാജിന്റെ കോൾഡ് കേസും ഒ ടി ടി യിലേക്ക്.

ഫഹദ് ഫാസിൽ നായകനായ മാലിക്, പൃഥ്വിരാജ് നായകനായ കോൾഡ് കേസ് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒ ടി ടി പ്ലാറ്റ്ഫോമിലേക്ക്. ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. രണ്ട് ചിത്രങ്ങളും വൻ മുതൽമുടക്ക് നിർമ്മിച്ചതാണ്. ഇതിന്റെ മുതൽമുടക്ക് തിരിച്ചു പിടിക്കുവാൻ 100% സിറ്റിംഗ് കപ്പാസിറ്റിയിൽ പ്രദർശിപ്പിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ എന്നും നിർമ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. മെയ് 13ന് മരയ്ക്കാർ റിലീസിനൊപ്പം മാലിക്കും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. നിർഭാഗ്യവശാൽ കോവിഡ് വ്യാപനം കൂടി. അതോടെ തിയറ്റാറുകൾ അടച്ചതിനാൽ റിലീസ് മാറ്റേണ്ടി വന്നു. എന്നും നിർമ്മതാവ് ഓർമ്മിപ്പിച്ചു. തീയേറ്ററുകൾ എന്ന് തുറക്കും എന്ന് വ്യക്തമായ ധാരണ ഇല്ലാത്തതിനാലാണ് ചിത്രങ്ങൾ ഒ ടി ടി റിലീസിന് ശ്രമിക്കുന്നത് എന്ന് നിർമ്മാതാവ് പറഞ്ഞു.

മഹേഷ് നാരായണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ വിനയ് ഫോർട്ട്, പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ആന്റോ ജോസഫിനൊപ്പം ജോമോൻ ടി ജോൺ, സമീർ മുഹമ്മദ് എന്നിവർ ആണ് കോൾഡ് കേസിന്റെ നിർമ്മാണം. തനു ബാലക്കാണ് സംവിധാനം. ACP സത്യജിത് എന്ന പോലീസയി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് കോൾഡ് കേസ്. ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. അതിഥി ബാലൻ, ലക്ഷ്മിപ്രിയ, ചന്ദ്രമൗലി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ അതിഥിയുടെ ആദ്യ മലയാള ചിത്രമാണ് കോൾഡ് കേസ്. ഈ രണ്ടു ചിത്രങ്ങളും പ്രേക്ഷകർ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published.