ദേശീയ അവാര്ഡ് ലഭിച്ച ഗാനത്തിന്റെ രചയിതാവ് ഒരു തോട്ടക്കാരനായി ജോലി നോക്കുന്നു: ഷിബു ബേബി ജോണിന്റെ കുറിപ്പ്

2017ല്‍ പുറത്തിറങ്ങിയ വിശ്വസ്സപൂര്‍വം മണ്‍സൂര്‍ എന്ന ചിത്രത്തിലെ പോയ്മറഞ്ഞ കാലം എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവ് പ്രേം ദാസ്സിനെക്കുറിച്ച് മുന്‍ മന്ത്രി ഷിബു ബെബീ ജോണ്‍ എഴുതിയ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ സുദീര്‍ഘങ്ങളായ ചര്‍ച്ചയ്ക്ക് കാരണമായി. വിശ്വസ്സപൂര്‍വം മണ്‍സൂര്‍ എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ച പ്രേം ദാസ്, മജ്ലീസ് ആയൂര്‍വേദ പാര്‍ക്കില്‍ ഒരു തോട്ടക്കാരനായി ജോലി നോക്കുകയാണ്. ദേശീയ പുരസ്കാരം ലഭിച്ച ഒരു ഗാനത്തിന്റെ ശില്‍പ്പിക്ക് പോലും ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറയുന്നു. |

കഴിഞ്ഞ 14 വര്‍ഷങ്ങളായി താന്‍ സ്ഥിരാമായി ആയൂര്‍വേദ ചികില്‍സ്സക്ക് പോകാറുള്ള മജ്ലീസ് പാര്‍ക്കില്‍ ഒരു പുതിയ പണിക്കാരനെ കണ്ടപ്പോള്‍ അദ്ദേഹവുമായി സൌഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടുവത്രെ. അവിടെ ഉള്ള എല്ലാ ജോലിക്കാരെയും നേരിട്ടറിയാവുന്ന താന്‍ ഒരു പുതിയ തോട്ടക്കാരനെ കണ്ടപ്പോള്‍ പരിചയപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ആ പരിചയപ്പെടല്‍ ഉണ്ടാക്കിയ ഞെട്ടലില്‍ ആണ് താനിപ്പോഴും എന്ന് അദ്ദേഹം പറയുന്നു. തനിക്ക് മുന്നില്‍ തോട്ടക്കാരനായി നിക്കുന്ന വ്യക്തി നാഷ്ണല്‍ അവാര്ഡ് വാങ്ങിയ ഒരു ഗാനത്തിന്റെ രചയിതാവ് ആണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ഷിബു ബെബീ ജോണ്‍ പറയുന്നു, ദേശീയ അവാര്ഡ് വാങ്ങിയ ഒരു ഗാനത്തിന്റെ രചയിതാവിന് പോലും ഈ അവസ്ഥ ആണെന്നറിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ജീവനുള്ള വരികള്‍ പിറന്നു വീണ കൈകളില്‍ കത്രിക ഏന്തേണ്ടി വരുന്നത് സത്യത്തില്‍ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. കലാകാരന്മാരും സാഹിത്യ കാരന്മാരും നമ്മുടെ സമ്പത്താണ് അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടെ കൂടെ ആണെന്നും അദ്ദേഹം പറയുന്നു. മാന്യമായ ഒരു ജോലി ചെയ്താണ് ഇപ്പോള്‍ അദ്ദേഹം ജീവിക്കുന്നതെങ്കിലും എത്രയോ മികച്ച ഗാനങ്ങള്‍ പിറക്കേണ്ടിയിരുന്ന കൈകളാണ് ഇതെന്നും അദ്ദേഹം പറയുന്നു. വീണ്ടും അദ്ദേഹം പേന എടുക്കുന്നതിനായി നമുക്ക് കാത്തിരിക്കാം. കുറിപ്പ് അങ്ങനെ അവസ്സാനിക്കുന്നു

Leave a Reply

Your email address will not be published.