താന്‍ അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി

കര്‍ണാടക സ്വദേശികളായ എം കെ ഗോപാലസ്വാമിയുടെയും ഡോക്ടര്‍ ഉമയുടെയും മകളായി 1970 നവംബര്‍ 7 നു ജനിച്ച ലക്ഷ്മി ഗോപാലസ്വാമി മലയാളത്തല്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനയേത്രി ആണ്. മമ്മൂട്ടി നായകനായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഇവര്‍ ഭാഷാപരമായ അതിര്‍ വരമ്പുകൾ ലംഘിച്ച് നില നില്‍ക്കുന്ന താരമാണ്.

അറിയപ്പെടുന്ന ഭരതനാട്യം നര്‍ത്തകി കൂടി ആയ ഇവര്‍ സ്റ്റേജ് ഷോകളിലും വളരെയേറെ തിരക്കുള്ള താരമാണ്. ലോകം അറിയുന്ന ഭരത നാട്യം നര്‍ത്തകരില്‍ ഒരാളായ ഇവര്‍ അവിവാഹിതയാണ്.

എന്തുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്ന് പലപ്പോഴും പല അഭിമുഖങ്ങളിലും നേരിടുന്ന ചോദ്യമാണ്. എന്നാല്‍ ഇതിനുള്ള കാരണം ഈ അടുത്തിടക്ക് അവര്‍ പറയുകയുണ്ടായി.

മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനെ വിവാഹം കഴിക്കാനാണ് തനിക്ക് ആഗ്രഹം എന്നും അദ്ദേഹത്തിന്റെ വിവാഹം നേരത്തെ കഴിഞ്ഞു പോയതിനാല്‍ ഇനീയിപ്പം അത് നടക്കില്ലന്നും അവര്‍ തമാശയയൈ പറഞ്ഞു. അദ്ദേഹത്തോടൊപ്പം കുറച്ചധികം ചിത്രങ്ങള്‍ ചെയ്തുവെന്നും വ്യക്തി എന്ന നിലയില്‍ തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മോഹന്‍ലാല്‍ എന്നും ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നു.

ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടണം എന്നു ആഗ്രഹിക്കുന്ന ആളാണ് താണെന്നും അതിനിടയില്‍ കുടുമ്പവും കുട്ടികളുമൊക്കെ ആയാല്‍ അതൊക്കെ തടസ്സമാകുമെന്നും അവര്‍ക്കു അഭിപ്രായം ഉണ്ട് .

ചിലര്‍ പറയാറുണ്ട് അവസ്സാന കാലത്ത് ഒറ്റപ്പെട്ടു പോകുമെന്നൊക്കെ, പക്ഷേ വിവാഹിതരായ ആളുകള്‍ പോലും അവസ്സാന്ന കാലത്ത് ഓട്ടപ്പെടാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് യാത്രകള്‍ വേണ്ടി വരുമെന്നും എല്ലായിപ്പോഴും അതിനൊന്നും അനുവാദം ചോദിക്കാനാവില്ലന്നും ഇപ്പോള്‍ താന്‍ വളരെ ഹാപ്പി ആണെന്നും അവര്‍ പറയുന്നു.

തന്നെ മനസ്സിലാക്കുന്ന ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല, ഇനീ അങ്ങനെ ഒരാളെ കണ്ടെത്തിയാല്‍ വിവാഹത്തിനുള്ള സമയം ഒത്തുവന്നാല്‍ അതും നടക്കുമെന്നാണ് തന്റെ വിശ്വസ്സാമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി ആയി ലക്ഷ്മി പറഞ്ഞു.

Leave a Reply

Your email address will not be published.