എനിക്ക് അവള്‍ മകളെപ്പോലെ ! സില്‍ക് സ്മിതയെക്കുറിച്ച് പ്രശസ്ത നടന്‍ പറഞ്ഞത് !!

വിജയലക്ഷ്മി എന്ന പേര് കേട്ടാല്‍ ആരും അറിഞ്ഞില്ലങ്കിലും സില്‍ക് സ്മിത എന്നു കേട്ടാല്‍ അറിയാത്തവരായി ആരും ഉണ്ടാകില്ല. ഒറ്റ നോട്ടം കൊണ്ട് പുരഷന്‍മാരുടെ മനസ്സിളക്കിയ മറ്റൊരു താരം ഇന്‍ഡ്യന്‍ സിനിമയില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല .

ചുരുങ്ങിയ കാലയളവ് കൊണ്ട് 200 ല്‍ അധികം ചിത്രങ്ങള്‍ അഭിനയിച്ച ഇവര്‍ ഒരുകാലത്ത് സിനിമാ പ്രേമികളുടെ ഉറക്കം കെടുത്തിയ മാദക നടിയായിരുന്നു. ആദ്യമായി അഭിനയിച്ച വണ്ടി ചക്രം എന്ന ചിത്രത്തിലെ സില്‍ക് എന്ന ക്യാരക്ടറിന്റ്റെ പേരില്‍ തന്നെ അങ്ങോളം അവര്‍ അറിയപ്പെട്ടു.

വിനോദ് ചക്രവര്‍ത്തിയാണ് സ്മിതയുടെ ആദ്യ സംവിധായകന്‍. കാന്തിക ശക്തിയുള്ള കണ്ണുകളാണ് ഇവര്‍ക്ക് ആദ്യ ചിത്രത്തില്‍ തന്നെ ഇത്രയധികം ആരാധകരെ സമ്പാതിക്കുവാന്‍ കാരണം ആയത് എന്ന് അദ്ദേഹം ഓര്‍ക്കുന്നു.

വിനോദ് ചക്രവര്‍ത്തിയുമായി വളരെ അടുത്ത ബന്ധമായിരുന്നു സില്‍ക് സ്മിത സൂക്ഷിച്ചിരുന്നത്. പലപ്പോഴും ഈ ബന്ധത്തെ പലരും മോശമായി വ്യാഖ്യാനിച്ചെങ്കിലും തങ്ങള്‍ തമ്മില്‍ ഒരു അച്ഛന്‍ മകന്‍ ബന്ധമാണെന്നാണ് വിനോദ് ചക്രവര്‍ത്തി പറഞ്ഞിട്ടുള്ളത്

മറ്റുള്ളവര്‍ക്ക് മാത്രമാണ് അവള്‍ സില്‍ക് സ്മിതയെന്നും തനിക്ക് അവള്‍ പിറക്കാതെ പോയ മകളാണെന്നും വിനോദ് ചക്രവര്‍ത്തി പറയുന്നു. ഇനി ഒരു ജന്‍മമുണ്ടെങ്കില്‍ സില്‍ക് സ്മിതയുടെ അച്ഛനായി ജനിക്കണം എന്നാണ് തന്റെ ആഗ്രഹം . അച്ഛനും അമ്മയും ഇല്ലാതെ വളര്‍ന്ന കുട്ടി ആയത് കൊണ്ടാണ് സ്മിത ഇങ്ങനെയൊക്കെ ആയതെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published.