
നിരവധി ടെലിവിഷന്‍ ഷോകളിലൂടെ മലയാളികള്‍ക്ക് ചിര പരിചിതമായ മുഖം ആണ് ലക്ഷ്മി നായര്‍ . ഒരു പക്ഷേ മലയാളികള്‍ കുക്കറി ഷോകള്‍ കണ്ടു തുടങ്ങുന്നത് ലക്ഷ്മി നായരുടെ ഷോകള്‍ കണ്ടുകൊണ്ടാണ് എന്നതാണു വാസ്തവം. കൈരളി ടീവിയിലെ മാജിക് ഒവെന്‍ കാണാത്തവര്‍ ചുരുക്കമാണ്.

മികച്ച അവതരണത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ലോ കോളേജില്‍ ലക്ച്ചറാണ് ലക്ഷ്മി. സോഷ്യല്‍ മീഡിയയ്യില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.

ഇവര്‍ക്ക് സ്വന്തമായി ഒരു യൂ ടൂബ് ചാനലും ഉണ്ട്, ഇതിലൂടെ താരത്തിന്റെ കുടുമ്പ വിശേഷങ്ങളും പാചക വിശേഷങ്ങളും പ്രേക്ഷകരോട് അവതരിപ്പിക്കാറുണ്ട്. പ്രശസ്ത അഡ്വക്കേറ്റായ അജയ് നായരാണ് ഭര്‍ത്താവ്.

ചെറുപ്പം മുതല്‍ ഒരുപാട് വക്കീലന്മാരെ കണ്ട് വളര്‍ന്ന കുടുംബമാണ് തന്റേതെന്നും അതുകൊണ്ട് തന്നെ ഒരിയ്ക്കലും തനിക്ക് ഒരു വക്കീലിനെ തന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരാന്‍ തല്പര്യം ഇല്ലാന്നും അവര്‍ പറയുന്നു. പ്രണയിച്ചു വിവാഹം കഴിക്കാനുള്ള സാഹചര്യം തന്റെ വീട്ടില്‍ ഇല്ലായിരുന്നെന്നും പൂര്‍ണമായും ഒരു അറേഞ്ച്ഡു മാരേജ് ആയിരുന്നു തന്റേത്.

ഇവരുടെ ഭര്‍ത്താവും ലോ അക്കാദമിയിലെ ഒരു പൂര്‍വ വിദ്യാര്‍ഥി ആയിരുന്നെങ്കിലും തങ്ങള്‍ സമകാലീകര് അല്ലന്നാണ് ലക്ഷ്മി പറയുന്നത്. പലരും കരുതിയിരിക്കുന്നത് തങ്ങളുടെ ഒരു പ്രണയ വിവാഹം ആണെന്നാണ്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നും താന്‍ കോളേജില്‍ എത്തുന്നതിന് മുന്‍പ് തന്നെ അദ്ദേഹം കോര്‍സ് പൂര്‍ത്തിയാക്കി അവിടം വിട്ടിരുന്നു എന്നും ലക്ഷ്മി പറയുന്നു.
