അച്ഛനെ മാറ്റാന്‍ ആകില്ലല്ലോ, അതുകൊണ്ട് തല്‍ക്കാലം പേര് മാറ്റാന്‍ ഉദേശിക്കുന്നില്ല. സീമ ജീ നായര്‍.

മലയാളത്തിലെ ടെലിവിഷന്‍ സീരിയലിലും മിനി സ്ക്രീനിന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സീമ് ജീ നായര്‍. കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി ഇവരുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പലയിടത്ത് നിന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്, എന്നാല്‍ ഇപ്പോള്‍ അതുനൊക്കെ ഒരു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

തന്നെ വിമര്‍ശിക്കുന്നവര്‍ക്കും ജാതിപ്പര് ചേര്‍ത്തു എന്ന പേരില്‍ അധിക്ഷേപിക്കുന്നവരോടും മറുപടിയുമായി എത്തിയിരിക്കുകയാണ് ഇവര്‍. അതോടൊപ്പം തന്റെ സഹപ്രവര്‍ത്തകന്റ്റെ ചികില്‍സയുമായി ബന്ധപ്പെട്ട് ധനസമാഹരണത്തിന് ഒരു പോസ്റ്റ് ഇട്ടതിനെയും പലരും വിമര്‍ശിച്ചിരുന്നു, ഇതിനെല്ലാം കൂടി വളരെ വിശദമായി തന്നെ അവര്‍ തന്റെ പോസ്റ്റില്‍ മറുപടി പറയുന്നു.

താന്‍ തന്റെ സഹപ്രവര്‍ത്തകന്റെ ചികില്‍സ്സയുടെ ആവശ്യത്തിനാണ് പോസ്റ്റ് ഇട്ടത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ സഹായിക്കില്ലേ, അവര്‍ക്ക് സംഘടന ഇല്ലേ എന്നൊന്നും ചോദിക്കരുത്. ഒരു ജീവന്‍ രക്ഷിക്കാന്‍ കൈ നീട്ടുമ്പോള്‍ സഹായിക്കാന്‍ പറ്റുന്നവര്‍ സഹായിക്കുക അല്ലാത്തവര്‍ അത് അവഗണിക്കുക. ആരെയും നിര്‍ബന്ധിച്ചിട്ടില്ല.

ഈ ഇന്‍റസ്ട്രിയില്‍ പണം ഉള്ളവരും ഇല്ലാത്തവരും ഉണ്ട് ഉള്ളവര്‍ സഹായിക്കും. പക്ഷേ അതുവരെ നമുക്ക് ജീവന്‍ വച്ച് വെറുതെ ഇരിക്കാന്‍ കഴിയില്ല. ഇതൊരു ജീവന്റെ പ്രശ്നമായത് കൊണ്ടാണ് വളരെ വേഗം ധനം സമാഹരിക്കാനുള്ള വഴി എന്ന രീതിയില്‍ ഒരു പോസ്റ്റ് ഇട്ടത്. ആരെയും നിര്‍ബന്ധിക്കാതെ ഒരു അപേക്ഷ ആയിട്ടാണ് വന്നത് അതുകൊണ്ട് അതിനെ മാനിക്കുക.

പിന്നെ കുറച്ചു പേര്‍ തന്റെ പോസ്റ്റിന് താഴെ കമാന്‍റ് ഇടുന്നുണ്ട്. ‘സീമ ജീ നായര്‍ എന്നു പറയുന്നതു തീരെ ആത്മ വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ’, ‘നായര്‍ എന്ന വാല് ഒഴിവാക്കിക്കൂടേ എന്നൊക്കെ’, ഇത്ര നാളും താന്‍ ഈ പേരിലൂടെ ആണ് അറിഞ്ഞതെന്നും ഇനിയും മരണം വരെ ഈ പേരില്‍ തന്നെ ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയെന്നോണം കുറിച്ചു.

മറ്റാരെങ്കിലും പറഞ്ഞത് കൊണ്ട് സ്വന്തം അച്ഛനെ മാറ്റാന്‍ പറ്റില്ലല്ലോ. ആ നായര്‍ കൂടെ ഉള്ളപ്പോള്‍ തന്റെ അച്ഛന്‍ കൂടെ ഉള്ളതുപോലെ ഒരു തോന്നലാണെന്നും അവര്‍ സൂചിപ്പിച്ചു. തന്റെ അച്ഛന്‍ മരിച്ചിട്ടു 34 വര്ഷം ആയെന്നും അച്ഛന്‍ കൂടെ ഉള്ളതായിട്ടു തന്നെയാണ് തനിക്ക് എപ്പോഴും തോന്നുന്നതെന്നും അതുകൊണ്ട് തന്നെ ഏതായലും താന്‍ ആ നായര്‍ വാല്‍ മാറ്റാന്‍ ഉദേശ്ശിക്കുന്നില്ല .

Leave a Reply

Your email address will not be published.