
ഒട്ടു മിക്ക സെലിബ്രിറ്റീസും വളരെ സജീവമാണ് സോഷ്യൽമീഡിയയിൽ. ആരാധകരുമായി പുത്തൻ വിശേഷങ്ങളൊക്കെ താരങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കാരുണ്ട്.

പുതിയ സിനിമകളുടെ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളും സ്റ്റൈലിഷ് ഫോട്ടോകളമെല്ലാം തന്റെ പേജിലൂടെ സൂപ്പർ താരം പങ്കുവയ്ക്കാറുണ്ട്. അതെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലാവരുണ്ട്. എന്നാൽ മമ്മൂക്ക കുടുംബത്തിനൊപ്പമുള്ള വിശേഷങ്ങൾ അധികമൊന്നും പങ്കു വയ്ക്കാറില്ല.

മമ്മൂക്കയെ ഇൻസ്റ്റാഗ്രാം 2.4 million അധികം പേരാണ് ഫോളോ ചെയ്യുന്നത്. മെഗാസ്റ്റാറിനെ പേജിൽ നൂറിലധികം പോസ്റ്റുകൾ ആണ് ഇതുവരെ വന്നത്. അതേസമയം ഇൻസ്റ്റഗ്രാമിൽ മമ്മൂക്കക്ക് 24 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടെങ്കിലും മമ്മൂക്ക ഫോളോ ചെയ്യുന്നത് രണ്ടുപേരെയാണ്.

അതിൽ മോഹൻലാൽ ഉണ്ടാവുമെന്നായിരിക്കും പലരും പ്രതീക്ഷിക്കുക. എന്നാ ആ രണ്ടുപേരിൽ ലാലേട്ടൻ ഇല്ല. ദുൽഖർ സൽമാന്റെയും കുള്ളന്റെ ഭാര്യ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിനു ബെനുമാണ് മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.

മമ്മൂക്ക ഫോളോ ചെയ്യുന്ന ലിസ്റ്റിൽ എങ്ങനെയാണ് ജിനു ഉൾപ്പെട്ടതെന്നാണ് പലരുടേയും സംശയം. മലയാളികൾക്ക് അത്ര സുപരിചിതനല്ലെങ്കിലും അഞ്ച് സുന്ദരികൾ എന്ന അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിലെ കുള്ളനെ ഭാര്യ എന്ന കഥയിലെ കേന്ദ്ര കഥാപാത്രമായെത്തിയ ജിനു ബെൻ ആണ്.
