
മോഹന്‍ലാല്‍ അവതാരകന് ആയെത്തുന്ന ബിഗ്ഗ് ബോസ് മലയാളം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. ചെന്നൈ സെറ്റിട്ട് ചിത്രീകരണം ആരംഭിച്ച ഈ പ്രോഗ്രാം കോവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് അവസ്സാനിക്കാന്‍ ദിവസ്സങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അധികൃതര്‍ ചിത്രീകരണം ഉപേക്ഷിക്കുകയായിരുന്നു.

എങ്കിലും ആരാധകരുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ച് വിജയിയെ കണ്ടെത്തുവാനുള്ള വോട്ടിങ് പുനരാരംഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച വോട്ടിങ് അവസ്സാനിച്ചെങ്കിലും ഓരോ മല്‍സരാര്‍ഥിക്കും ലഭിച്ച വോട്ടുകളുടെ പൂര്‍ണ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ജൂണ്‍ ആറിന് തിരുവനന്തപുരത്ത് വച്ച് ഫൈനല്‍ നടത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ അപ്ഡേറ്റുകളൊന്നും ചാനല്‍ അധികൃതര്‍ പുറത്ത് വിട്ടില്ല.

ഇതോടെയാണ് ബിഗ്ഗ് ബോസ്സ് ഫൈനല്‍സ് ക്യാന്‍സല്‍ ചെയ്തോ എന്ന് ചോദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ സജീവമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇത് മനപ്പൂര്‍വം പ്രേക്ഷകരെ മണ്ടന്മാര് ആക്കാനുള്ള അഷ്യാനെറ്റിന്റെയും ബിഗ്ഗ്ബോസ്സ് അധികൃതരുടെയും ശ്രമമാണെന്ന് ഒരുകൂട്ടം ആളുകള്‍ അഭിപ്രായപ്പെട്ടു.

ബിഗ്ഗ്ബോസ്സ് സ്പോണ്സര്മാര്ക്ക് ലാഭം ഉണ്ടാക്കി കൊടുക്കാനുള്ള ചാനല്‍ അധികൃതരുടെ ഗൂഢ ശ്രമമാണ് ഇതിന്റെ പിന്നില്‍ എന്നാണ് പലരും പറയുന്നത്. ഇതുവരെ ചാനല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള പ്രതികരണത്തിനും തയ്യാറായിട്ടില്ല.
