” താന്‍ ചൂഷണങ്ങള്‍ക്ക് വിധേയ ആയിട്ടുണ്ട് ” താനുള്‍പ്പെട്ട വിവാദങ്ങളെക്കുറിച്ച് മൈഥിലി പ്രതികരിക്കുന്നു.

പാലേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മാണിക്യത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരമാണ് മൈഥിലി. രഞ്ജിത് കഥ എഴുതി സംവിധാനം നിര്‍വഹിച്ച പാലേരി മാണിക്യം വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും ഒരേ സമയം നിരൂപകരുടെയും പ്രേക്ഷകരുടെയും കയ്യടി നേടിയ ചിത്രമാണ്.

മമ്മൂട്ടി 3 വ്യത്യസ്ഥ ഗെറ്റ് ആപ്പില്‍ എത്തിയ ഈ ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ തന്നെ ആണ് മൈഥിലി എത്തിയത്. ആ ഒറ്റ ചിത്രം കൊണ്ട് തന്നെ മൈഥിലി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഇവരുടെ സിനിമാ ജീവിതത്തിലെ യാത്ര അത്ര സുഗമം ആയിരുന്നില്ല.

ആരും കൊതിക്കുന്ന ഒരു തുടക്കം ലഭിച്ചിട്ടും അത് വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയഞ്ഞത് ആണ് താരത്തിന്റെ പരാജയ കാരണം. പിന്നീട് വന്ന ചിത്രങ്ങളില്‍
സോള്‍ട്ട് ആന്ഡ് പെപ്പര്‍ ഒഴികെ മറ്റൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

സിനിമയ്ക്ക് അകത്തുള്ളതിനെക്കാള്‍ വിവാദം നിറഞ്ഞതായിരുന്നു ഇവരുടെ വ്യക്തി ജീവിതം. താന്‍ ചൂഷണങ്ങള്‍ക്ക് വിധേയ ആയിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് ചൂഷണം നേരിടേണ്ടി വന്നിട്ടുള്ളത് സിനിമയ്ക്ക് പുറത്ത് നിന്നാണെന്നും താരം മീഡിയക്ക് നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

തന്‍റെ പാളിച്ചകള്‍ക്ക് ആരെയും കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറായില്ല. സംഭവിച്ചതൊക്കെയും തന്‍റെ മാത്രം തെറ്റാണെന്നു അവര്‍ അവര്‍ത്തിച്ചു. നടിയുടെ ഒട്ടനവധി സ്വകാര്യ ചിത്രങ്ങള്‍ ഒരിടക്ക് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആയിരുന്നു. തന്‍റെ വ്യക്തി ജീവിതത്തിലെ പാകപ്പിഴകള്‍ മൂലമാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് തുറന്നു സമ്മതിക്കാനും അവര്‍ മടി കാണിക്കുന്നില്ല.

കുറച്ചു നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം സഹോദരനൊപ്പം വിദേശത്താണ് ഇപ്പോള്‍ താമസ്സമാക്കിയിട്ടുള്ളത് . എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒന്നു മാറി നില്‍ക്കുകയായിരുന്നു താണെന്ന് അവര്‍ പറയുന്നു. കുടുമ്പം തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയതിനാലാണ് താന്‍ സധൈര്യം എല്ലാ പ്രതീസന്ധികളെയും നേരിട്ടതെന്നും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം തന്നെ നിന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.