
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ലക്ഷ്മി പ്രിയ. കഴിഞ്ഞ കുറച്ച് നാളുകളായി ഇവരുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ തുടര്‍ന്നു വരുകയാണ്. തന്റെ രാഷ്ട്രീയം എന്താണെന്ന് പരസ്യമായി തന്നെ വെളിപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ലക്ഷ്മിപ്രിയ.

പലപ്പോഴും അത്തരം അഭിപ്രായ പ്രകടങ്ങള്‍ എതിര് ചേരികളില്‍ നിന്നും ഉള്ള രൂക്ഷമായ ആക്രമണങ്ങള്‍ക്ക് കാരണം ആയിട്ടുണ്ട്. ഈ അടുത്തിടക്ക് നടിക്കും അവരുടെ കുടുംബത്തിനും എതിരെ പല ഭാഗത്ത് നിന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

തുടര്‍ന്നു താരം തന്നെ സമൂഹ മാധ്യമത്തില്‍ തന്നെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ രംഗത്ത് വന്നു. തന്റെ 5 വയസ്സുള്ള കുട്ടിയുടെ ചിത്രത്തിന്റെ താഴെ പോലും അധിക്ഷേപങ്ങളുമായി രംഗത്ത് വരുന്നവര്‍ കരുതി ഇരിക്കണമെന്ന് അവര്‍ പറയുന്നു. തന്നാല്‍ സാധ്യമാകുന്ന എല്ലാ നിയമ നടപടികളും താന്‍ കൈക്കൊള്ളുമെന്നും എഫ്ബീയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിശദീകരിച്ചു.

മതേതര ഇന്ത്യയില്‍ ആര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശം ഉണ്ടെന്നും മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാധയാക്കപ്പെട്ട പെണ്ണിന് ഒരു ജീവിതം തന്ന മനുഷ്യനാണ് തന്റെ ഭര്ത്തവയാ ജയേഷെന്നും അവര്‍ കുറിച്ചു .

ഇസ്ലാം മത വിശ്വസ്സിയായിരുന്ന ലക്ഷ്മി പ്രിയ തന്റെ പേര് മാറ്റി ഹിന്ദു മതം സ്വീകരിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതം മാറിയതെന്നും, വളരെ സാധാരണക്കാരി ആയ താന്‍ ചാണകത്തില്‍ കിടന്നാലും സെപ്റ്റിക് ടാങ്കില്‍ കിടന്നാലും ആരെയും അത് ബാധിക്കേണ്ട കാര്യമില്ലന്നും അധിക്ഷേപിക്കുന്നവരോടയി പറയുന്നു. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ഇതുവരെ ആരെയും വേര്‍തിരിച്ചു കണ്ടിട്ടില്ല.

തന്റെ എഫ് ബീ പേജ് ആരും ഫോളോ ചെയ്യണമെന്ന് നിര്‍ബന്ധമില്ലന്നും എന്നെയും എന്റെ നിലപാടുകളെയും ഇഷ്ടമില്ലാത്തവര്‍ക്ക് ധൈര്യമായി ആണ് ഫോളോ ചെയ്തു പോകാമെന്നും ആരും തെറി പറയാനോ രാഷ്ട്രീയം പറയാനോ തന്റെ പേജിലേക്ക് വരേണ്ടതില്ലന്നും, ഇനിയും ഇത് അവര്‍ത്തിച്ചാല്‍ കടുത്ത നിയമ നടപടികള്‍ എടുത്തു വാങ്ങാന്‍ തയ്യാറാകണമെന്നും ലക്ഷ്മി പ്രിയ എഫ് ബീയില്‍ കുറിച്ചു .