ആറാം തമ്പുരാനിലെ ആ ഗാനരംഗം സംവിധാനം ചെയ്തത് ഷാജി കൈലാസ് അല്ല ?

മലയാള സിനിമാ ചരിത്രത്തിലെ സമാനതകള്‍ ഇല്ലാത്ത ഒരേടാണ് ആറാം തമ്പുരാന്‍. രഞ്ജിത്തിന്റെ രചനയില്‍ മോഹാന്‍ലാലും മഞ്ജു വാരിയരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച് ഷാജി കൈലാസ്സ് സംവിധാനം നിര്‍വഹിച്ച ബ്ലോക് ബസ്റ്റര്‍ ചിത്രമാണ് ആറാം തമ്പുരാന്‍. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പര് ഹിറ്റുകളില്‍ ഒന്നായി മാറി ഇത്.

1997 ല്‍ പുറത്തിറങ്ങിയ ഈ സിനിമ ദൃശ്യ ഭംഗി കൊണ്ടും മനോഹരമായ ഗാനങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. രവീന്ദ്രന്‍ ആയിരുന്നു സംഗീതം നിര്‍വഹിച്ചത്. എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നവയാണെങ്കിലും ഹരിമുരളീരവം എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ ഏറ്റവും വലിയ ആകാര്‍ഷണീയതകളില്‍ ഒന്നായിരുന്നു.

ജഗന്നാധന്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഭൂതകാലവും ഇപ്പോഴത്തെ മനോവ്യാപാരവും ആയിരുന്നു ആ ഗാനരംഗത്തിന്റെ പശ്ചാത്തലം. ഒരേ സമയം വയലന്‍സും ക്ലാസ്സും മാറി മാറി വരുന്ന രീതിയില്‍ ആകണം ചിത്രീകരണം ഒരുക്കേണ്ടത്.

മഹാബലി പുരത്തായിരുന്നു ചിത്രീകരണത്തിനുള്ള സെറ്റ് ഇട്ടിരുന്നത്. നൂറു കണക്കിനു അര്ടിസ്റ്റുകളും മറ്റും അണി നിരക്കുന്ന ഗാനത്തിന്റെ ചിത്രീകരണം ഒരുക്കുന്നതിനിടയില്‍ സംവിധായകനായ ഷാജി കൈലാസ്സിന് നാട്ടില്‍ നിന്നും ഒരു ഫോണ്‍ കോളെത്തി. ഭാര്യ ആയ ആനിയെ പ്രസ്സവത്തിനായി ഹോസ്പിറ്റലില്‍ പ്രവേശ്ശിപ്പിച്ചിരിക്കുന്നു. ഉടനെ നാട്ടില്‍ എത്തിയെ മതിയാകൂ. ഷൂട്ടിങ്ങ് മുടക്കാന്‍ പറ്റാത്ത സാഹചര്യം .

ഇനിയെന്ത് എന്നറിയാതെ കുഴങ്ങി നില്‍ക്കുമ്പോഴാണ് വളരെ യാദൃശ്ചികമായി ഷൂട്ടിങ്ങ് സെറ്റിലേക്ക് സംവിധായകനായ പ്രിയദര്‍ശന്‍ കടന്നു വരുന്നത്. ഷാജി കൈലാസ്സിന്റെ മനസ്സിക അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം ഗാനചിത്രീകരണം താന്‍ എടുത്തുകൊള്ളമെന്ന് ഉറപ്പ് നല്കി ഷാജിയെ നാട്ടിലേക്കു യാത്ര ആക്കി.

അങ്ങനെ ഷാജിയുടെ ആസ്സാന്നിധ്യത്തില്‍ പ്രിയദര്‍ശന്‍ ചിത്രീകരിച്ചതാണ് ഹരിമുരളീരവം എന്ന് തുടങ്ങുന്ന ഗാനം. ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച ഗാന ചിത്രീകരണങ്ങളില്‍ ഒന്നാണ് ഹരീ മുരളീ രവം എന്ന് നിരൂപകര്‍ പോലും അഭിപ്രായപ്പെടാറുണ്ട്.

Leave a Reply

Your email address will not be published.