“ആ താരത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു” സായി പല്ലവി

പ്രേമം എന്ന ചിത്രത്തിലെ മലര്‍ മിസ്സിനെ അറിയാത്തതായി ഒരു മലയാളിയും ഉണ്ടാകില്ല. ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് രംഗ പ്രവേശം ചെയ്ത സായി പല്ലവി മലയാളം, തമിഴ് , തെലുങ്ക്, തുടങ്ങി ഒട്ടുമിക്ക സൌത്ത് ഇന്‍ഡ്യന്‍ ഭാഷകളിലും തന്‍റെ സാന്നിധ്യം ഉറപ്പിച്ചു.

ഈ അടുത്തിടക്ക് സായി പല്ലവി തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമാ താരം ആരാണെന്ന് വെളിപ്പെടുത്തുകയുണ്ടായി. ചെറുപ്പം മുതല്‍ ആ താരത്തിന്റെ കടുത്ത ആരാധിക ആയിരുന്നു താണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ താന്‍ ഏറെ ആഗ്രഹിച്ചെന്നും അവര്‍ പറയുന്നു.

തമിഴകത്തിന്റെ സ്വന്തം സൂര്യ ആയിരുന്നു സായിയുടെ മനസ്സ് കവര്‍ന്ന ആ സിനിമാ താരം. ഈ അടുത്തിടക്കു ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അവര്‍ അതിനെക്കുറിച്ച് പറയുകയുണ്ടായി.

ചെറുപ്പം മുതലേ താന്‍ സൂര്യയുടെ ആരാധിക ആണെന്നും സൂര്യയുടെ ചിത്രങ്ങള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും സായി ഓര്‍ക്കുന്നു. അതുകൊണ്ട് തന്നെ എന്‍ കെ ജീ യില്‍ അവസ്സരം ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷിച്ചു. ചെറുപ്പം മുതല്‍ സൂര്യയെ വിവാഹം കഴിക്കാന്‍ ആയിരുന്നു തന്‍റെ ആഗ്രഹം എന്നു പറഞ്ഞ താരം സായി, തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമാ താരത്തോടൊപ്പം ഒരു ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ അവസ്സരം ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷിച്ചുവത്രെ.

സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് സൂര്യയും സായി പല്ലവിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എന്‍ കെ ജീ മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ്. ഏതായലും സായിയുടെ ഈ അഭിപ്രായ പ്രകടനം തെല്ല് തമാശയോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

Leave a Reply

Your email address will not be published.