കുട്ടിയെ ഇഷ്ടപ്പെട്ടു. അപ്പോ പിന്നെ ആള് മിസ്സ് തൃശ്ശൂര്‍ യൂണിവേര്‍സിറ്റി ആണോ എന്നൊന്നും നോക്കിയില്ല.

കലാഭവന്‍ ഷാജോണ്‍ എന്ന സിനിമാ താരത്തെ അറിയാത്ത മലയാളികള്‍ ആരും ഉണ്ടാകില്ല. കലാഭവനിലൂടെ സിനിമയിലേക്കെത്തിയ ഷാജോണ്‍ നിരവധി അനവധി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ്.

ആദ്യ കാലങ്ങളില്‍ സഹ താരമായും ഹാസ്യ താരമായും നിറഞ്ഞുനിന്ന ഇദ്ദേഹം ദൃശ്യം 1 ലൂടെ ആണ്‍ തന്റെ സിനിമാ സപര്യയില്‍ പുതിയ വഴി വെട്ടി തെളിക്കുന്നത്. ആ ചിത്രത്തിലെ പോലീസുകാരനെ ഷാജോണ്‍ അവിസ്മരണീയമാക്കി. ഇതിലൂടെ വില്ലന്‍ വേഷങ്ങളും തനിക്ക് നന്നായി ഇണങ്ങുമെന്ന് തെളിയിച്ചു.

ആദ്യ കാലങ്ങളില്‍ കലാഭവന്‍ അവതരിപ്പിച്ചിരുന്ന സ്റ്റേജ് ഷോകളിലൂടെ തിളങ്ങിയ താരം തന്റെ ജീവിത സഖിയെയും കണ്ടെത്തിയത് സ്റ്റേജ് ഷോയിലൂടെ തന്നെ ആണ്. ഒരിക്കല്‍ ഒരു സ്റ്റേജ് പ്രോഗ്രാമിനിടയില്‍ നൃത്തം അവതരിപ്പിക്കുന്നത് കണ്ട ഡിനി എന്ന പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയ ഷാജോണ്‍ തന്റെ മനസ്സിലെ ആഗ്രഹം മറയൊന്നും കൂടാതെ വെളിപ്പെടുത്തുകയുണ്ടായി.

പെട്ടന്നുള്ള ആവേശത്തിന് പറഞ്ഞതായിരുന്നെങ്കിലും ആ പെണ്‍കുട്ടിയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. വീട്ടുകാര്‍ക്ക് സമ്മതമാണെങ്കില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ലന്നു അപ്പോള്‍ തന്നെ ഡിനി മറുപടി നല്കി. തുടര്‍ന്നു വീട്ടുകാരുമായി ആലോജിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു എന്ന് ഷാജോണ്‍ ഓര്‍ക്കുന്നു.

ഏറ്റവും വലിയ തമാശ ഡിനി ആ സമയം മിസ്സ് തൃശ്ശൂര്‍ യൂണിവേര്‍സിറ്റി ആയി വിജയിച്ച് നില്‍ക്കുക ആയിരുന്നു. പക്ഷേ എന്തുകൊണ്ടോ അവരുടെ വിവാഹത്തിന് മറ്റൊരു തരത്തിലുമുള്ള വിലങ്ങ് തടികളുമുണ്ടായില്ല. ഈ ദമ്പതികള്‍ക്ക് ഇപ്പോള്‍ 2 കുട്ടികള്‍ ഉണ്ട്. ഇവര്‍ വളരെ സന്തോഷകരമായ കുടുമ്പ ജീവിതം നയിക്കുന്നു.

Leave a Reply

Your email address will not be published.