ഒരു ക്യാപ്ഷനിട്ട് ഫോട്ടോ പോസ്റ്റ് ചെയ്തത് മാത്രമേ സുബിക്കു ഓര്‍മയുള്ളൂ . പിന്നെ ഒന്നും പറയണ്ട !

മലയാള ടെലിവിഷന്‍ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സുബി സുരേഷ്. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ മിനി സ്ക്രീനിലെത്തിയ താരം അവതാരികയായും സീരിയല്‍ നടിയായും മലയാള ടെലിവിഷന്‍ ഇന്‍റസ്ട്രിയില്‍ തിളങ്ങി നില്‍ക്കുകയാണ്.

മികച്ച കൊമേഡിയന്‍ എന്ന നിലയില്‍ പേര് കേട്ട സുബി കഴിഞ്ഞ ദിവസ്സം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ എറ്റ് വാങ്ങുകയുണ്ടായി.

കറുത്ത ഫ്രെയിമുള്ള വട്ടക്കണ്ണട ധരിച്ച് മുടി തലക്ക് മുകളിലായി കെട്ടി വച്ചുകൊണ്ട് ഫെമിനിസ്റ്റ് എന്ന ക്യാപഷനോട് കൂടി സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ചിത്രമാണ് വിവാദം വിളിച്ച് വരുത്തിയത്. ഈ ചിത്രം സ്ത്രീ പക്ഷ രാഷ്ട്രീയത്തില്‍ വിശ്വസ്സിക്കുന്നവരെ അപഹസ്സിക്കുന്നതിന് വേണ്ടി മനപ്പൂര്‍വം ഇട്ടതാണെന്നും മലയാളത്തിലെ പുരോഗമന വാദികളായ ഫെമിനിസ്റ്റുകളെ അപമാനിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്നും ഒരു വിഭാഗം സൈബര്‍ പോരാളികള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ കേരളത്തിലെ ഫെമിനിസ്റ്റുകളെ പരിഹസ്സിച്ച സുബിയെ മനസറിഞ്ഞു അഭിനന്ദിക്കുകയും ചെയ്യുന്നു മറ്റ് ചിലര്‍. ഈ ചിത്രത്തിന് താഴെ ആരാധകര്‍ രണ്ട് ചേരിയില്‍ ആയി അതി രൂക്ഷമായി തര്‍ക്ക വിതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിനിടയില്‍ താരം ചിത്രം പിന്‍വലിച്ച് വിശദീകരണവുമായി രംഗത്ത് വന്നു.

കൈരളി ചാനലില്‍ താന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്റ്ററിന്റെ ചിത്രമാണിതെന്നും ഫെമിനിസ്റ്റ് എന്നു വെറുതെ ഒരു ക്യാപ്ഷന്‍ ഇട്ടതാണെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

തനിക്ക് ഫെമിനിസ്റ്റുകളോട് പ്രത്യേകിച്ച് അടുപ്പമോ എതിര്‍പ്പോ ഇല്ലന്നും,
ഫെമിനിസ്സം എന്താണെന്ന് ഗാഢമായ അറിവും ഇല്ലന്നും, അതിനാല്‍ ഒരു വലിയ വിവാദത്തിലേക്ക് വഴി വക്കണ്ട എന്ന് കരുതിയാണ് താന്‍ ചിത്രം പിന്‍ വലിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.