ഉണ്ണിയാര്‍ച്ച തിരക്കിലാണ്. അറിയാം മാധവിയുടെ അത്യാഡംബര ജീവിതം

ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയര്‍ച്ചയെ ഓര്‍മയില്ലേ. ആണായ പിറന്ന ചേകവന്‍മാര്‍ക്കിടയില്‍ ചുരികത്തലപ്പുമായി തല ഉയര്‍ത്തിപ്പിടിച്ച ചേകവത്തി. തീഷ്ണമായ നോട്ടം കൊണ്ട് വടക്കന്‍ പാട്ടിലെ ഉണ്ണിയാര്‍ച്ചയെ അവിസ്മരണീയമാക്കിയ മാധവിയെക്കുറിച്ചാണ് പറയുന്നത് .

kinopoisk.ru

ആത്മ സംഘര്‍ഷം നിറയുന്ന വെള്ളാരം കണ്ണുകളുമായി ഹൃദയത്തിലേക്ക് കനല്‍ കോരിയിട്ട ആകാശദൂത്തിലെ അതേ ആനിയെക്കുറിച്ച് തന്നെ. തീര്‍ത്തൂം വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങള്‍. രണ്ട് എക്സ്ട്രീമുകള്‍. പക്ഷേ ഈ രണ്ട് വേഷവും മാധവി എന്ന അഭിനയേത്രിയുടെ കൈകളില്‍ സുഭദ്രങ്ങളായിരുന്നു. ആകാശദൂതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തലനാരിഴക്കാണ് മാധവിക്ക് നഷ്ടമായത്.

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും നിറഞ്ഞു നിന്ന താരറാണി ആയിരുന്ന മാധവിയെക്കുറിച്ചല്ല പറഞ്ഞു വന്നത്, അത്യാഡംബരം മായി ജീവിക്കുന്ന 44 ഏക്കറിനുള്ളില്‍ ബങ്ഗ്ലാവും പറക്കാന്‍ പ്രൈവറ്റ് ജെറ്റും അതോടിക്കാന്‍ ലൈസ്സന്‍സുമുള്ള മാധവിയെക്കുറിച്ചാണ് ഇനീ പറയുന്നത്.

സിനിമാ ജീവിതത്തില്‍ നിന്നും പെട്ടന്നൊരു ദിവസ്സം അപ്രത്യക്ഷമായ മാധവി ഇപ്പോള്‍ എവിടെയാണെന്നും എന്തു ചെയ്യുകയാണെന്നും പലര്‍ക്കും അറിയില്ല. അമേരിക്കയിലെ ന്യൂ ജേര്‍സിയില്‍ ഭര്‍ത്താവും 3 മക്കളുമൊപ്പം സന്തുഷ്ടമായ കുടുമ്പ ജീവിതം നയിക്കുകയാണ് അവര്‍.

മറ്റേതൊരു താരത്തിനും അസ്സൂയ തോന്നുന്ന ജീവിത രീതിയാണ് മാധവിയുടേത്. 1996 ഫെബ്രുവരി 14 നായിരുന്നു മാധവിയുടെ വിവാഹം. അവരുടെ കുടുമ്പ ഗുരുവിന്റെ നിര്‍ദേശ പ്രകരമായിരുന്നു വരനെ കണ്ടെത്തിയത്. ഇപ്പോള്‍ ഗുരുവിന്റെ പേരില്‍ ഒരു ആശ്രമം ആന്ധ്രയിൽ പണിയനുള്ള തയാറെടുപ്പുകളിലാണ് അവര്‍. ഇന്ത്യയിലെ പല താര രാജാക്കന്‍മാര്‍ക്ക് പോലും സ്വപ്നം കാണാന്‍ കഴിയാത്ത വ്യക്തി ജീവിതം നയിക്കുകയാണ് മാധവി.

Leave a Reply

Your email address will not be published.