
ഒരുകാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങി നിന്ന താരമാണ് അഞ്ചു അരവിന്ത്. 1995 ല്‍ പുറത്തിറങ്ങിയ അക്ഷരം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ അഭ്ര പാളിയിലെത്തിയ ഇവര്‍ തമിഴിലും കന്നഡയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പൂവേ ഉനക്കാകെ എന്ന വിജയ് ചിത്രത്തിലൂടെ ആണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.

തമിഴിലെ താര രാജാക്കന്മാരോടൊപ്പമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ചുരുങ്ങിയ കാലയളവില്‍ അഞ്ചുവിനായി. 1999 വരെ സജീവമായി വിവിധ ഭാഷകളില്‍ നിറഞ്ഞു നിന്നു. ഇതിനിടയില്‍ കുടുംബ ജീവിതത്തിലേക്കും കടന്നു.

അത്ര സുഖകരമായിരുന്നില്ല ഇവരുടെ വ്യക്തി ജീവിതം. ആദ്യ വിവാഹം പരാജയമായതിനെത്തുടര്ന്നു ആ ബന്ധം വേര്‍പെടുത്തി രണ്ടാമതൊരു വിവാഹവും താരം ചെയ്തിരുന്നു.

ദിലീപ് നായകനായ ശൃങ്കാര വേലന്‍ എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളക്ക് വിരാമമിട്ട് സിനിമാ മേഖലയില്‍ സജീവമായിരുന്നു ഇവര്‍. ഇപ്പോള്‍ സിനിമാ സീരിയല്‍ മേഖലകളില്‍ വളരെ വ്യത്യസ്ഥമായ വേഷങ്ങള്‍ അവതരിപ്പിച്ച് വരികയാണ്.

ഇക്കഴിഞ്ഞ ദിവസ്സം സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രത്തിന്ടെ താഴെ മോശമായി കമന്റ് ചെയ്ത ഒരാള്‍ക്ക് ചുട്ട മറുപടി നല്കി ആരാധകരുടെ കയ്യടി നേടി വര്‍ത്തകളില്‍ ഇടം നേടുകയുണ്ടായി. ഇതിന്റെ സ്ക്രീന്‍ ഷോര്‍ട്ട് ഇന്സ്ടഗ്രാമിലൂടെ പങ്ക് വയ്ക്കുകയും ചെയ്തു.

സൂപ്പര്‍ ചരക്ക്, കാശ് നഷ്ടം വരില്ല എന്നായിരുന്നു ഓണ്‍ലൈന്‍ ഞരമ്പന്റ്റെ കമന്റ്. ഉടന്‍ വന്നു താരത്തിന്റെ കുറിക്ക് കൊള്ളുന്ന മറുപടി. നിങ്ങളുടെ അമ്മയെയും പെങ്ങളെയും പോലെ താനും ഒരു സൂപ്പര്‍ ചരക്ക് തന്നെ ആണെന്നായിരുന്നു താരം തിരിച്ചടിച്ചത്.

ഒരു നല്ല മറുപടി കൊടുക്കാന്‍ സാധിച്ചു എന്ന ക്യാപ്ഷനോടെ ഇതിന്റെ സ്ക്രീന്‍ ഷോട്ട് അഞ്ചു തന്നെ ഇന്സ്ടഗ്രാമില് പോസ്റ്റ് ചെയ്യുകയും ചെയ്തു. നിരവധി പേര് ഇതിനോടകം ഇത് ഏറ്റെടുക്കുകയും താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വരികയും ചെയ്തു.
