
കോളിളക്കം സൃഷ്ടിച്ച കൊച്ചി കടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്സുമായി ബന്ധപ്പെട്ട് പ്രശസ്ത നടി ലീന മരിയാ പോളിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2019 ദിസ്സംബര് 15 നാണ് കൊച്ചിയിലെ കടവന്ത്രയിലെ ലീന മരിയാ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തത്.

തൊട്ട് പിന്നാലെ താനാണ് ഇതിന് പിന്നില്‍ എന്ന് വെളിപ്പെടുത്തിക്കൊണ്ട് കുപ്രസ്സിദ്ധ ഗുണ്ടാ നേതാവ് രവി പൂജാര രംഗത്തെത്തിയത്. ലീനയില്‍ നിന്നും 25 കോടി തട്ടിയെടുക്കാനായി പല ആവൃത്തി ഭീഷണിപ്പെടുത്തിയിട്ടും ലഭിക്കാതിരുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇന്റര്‍ പോളാണ് ഇയാളെ പിടികൂടി മുംബൈ പോലീസ്സിന് കൈ മാറിയതും തുടര്‍ന്ന് കേരളത്തില്‍ എത്തിച്ചതും.

കഴിഞ്ഞ വ്യാഴാഴ്ച ആണ് രവി പൂജാരയുടെ കൂട്ടാളികളായ ബിലാല്‍, വര്‍ഗീസ് എന്നിവര്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ ആകുന്നത്. ഇപ്പോള്‍ ഏ ടീ എസ്സിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരയെ ഈ മസ്സാമ് 8 വരെയാണ് കേരളാ പോലീസ്സിന്റെ ഭീകര വിരുദ്ധ സേനക്ക് ചോദ്യം ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ മാസ്സം തന്നെ ഇയാളുടെ ശബ്ദ സാംപിളുകള്‍ വിശദമായി പോലീസ് പരിശോധിച്ചിട്ടുണ്ട്.

നേരിട്ട് ഹാജരാകന്‍ കഴിയില്ല എന്നറിയിച്ചതിനാലാണ് നടിയെ ഓണ്‍ലൈനായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്.
