
മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ നിറഞ്ഞു നില്ക്കുന്ന താരമാണ് അനുമോള്‍. തമിഴ് ഇന്റസ്ട്രിയിലൂടെ ആണ് അനുമോള്‍ ആദ്യമായി സിനിമയിലേക്ക് കടന്നു വരുന്നത്.

അറിയപ്പെടുന്ന ഭരതനാട്യം കഥകളി ആര്‍ടിസ്റ്റ് കൂടിയാണ് താരം. ഒരു തികഞ്ഞ ട്രാവല്‍ ഫ്രീക്കായ ഇവര്‍ അനുയാത്ര എന്ന പേരില്‍ തന്റെ യാത്രകള്‍ പങ്ക് വച്ച് ഒരു യൂ ടൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. പ്രശസ്ത നടനായ ദുല്കര് സല്മനായിരുന്നു ഈ ചാനല്‍ ലോഞ്ച് ചെയ്തത്. യാത്ര,ഡാന്‍സ്,വായന തുടങ്ങി തന്റെ ഇഷ്ട മേഖലയെക്കുറിച്ചൊക്കെ അവര്‍ ഇതില്‍ പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഇഷ്ടങ്ങള്‍ പങ്ക് വയ്ക്കുന്ന അനുമോള്‍ വിവാഹത്തെക്കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ നടത്തിയ അഭിപ്രായം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

34 വയസ്സായ താരത്തിനോട് എന്തുകൊണ്ടാണ് വിവാഹം കഴിക്കാന്‍ വൈകുന്നത് എന്ന് ചോദിച്ച അവതാരികയോട് തനിക്ക് വിവാഹം കഴിക്കാന്‍ തല്പര്യം ഇല്ലന്നു അവര്‍ തുറന്നടിച്ചു. അതിന് കാരണമായി പറയുന്നത് വിവാഹിതരായ തന്റെ സുഹൃത്തുക്കളില്‍ 80 ശതമാനം പേരും ഡിവോര്‍സ്ഡ് ആണെന്നും അത് കാണുമ്പോള്‍ വിവാഹം കഴിക്കാന്‍ തന്നെ പേടി ഉണ്ടെന്നും അവര്‍ പറഞ്ഞു.

പണ്ടത്തെ തലമുറയില്‍ പെട്ടവരെപ്പോലെ ആര്‍ക്കും ആരെയും സഹിക്കാന്‍ അത്ര എളുപ്പം കഴിയില്ലന്നും എന്നും താന്‍ സന്തോഷമായി ജീവിച്ച് കാണുന്നതാണ് തന്റെ അമ്മയുടെ ഇഷ്ടമെന്നും അവര്‍ പറഞ്ഞു. തനിക്ക് ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല, ലിവിങ് ടൂഗതറിന് താല്പര്യവും ഇല്ല. താരത്തിന്റെ ഈ അഭിപ്രായപ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
