
നോര്‍ത്ത് ഇന്‍ഡ്യയിലും സൌത്ത് ഇന്‍ഡ്യയിലും ഒരുപോലെ അറിയപ്പെടുന്ന മലയാളി അഭിനയേത്രി ആണ് ശ്വേതാ മേനോന്. 1994 ലെ ഫെമിന മിസ്സ് ഇന്‍ഡ്യ പസഫിക് ആയി തിരഞ്ഞെടുത്ത ഇവര്‍ അതേ വര്‍ഷം തന്നെ നടന്ന മിസ് ഇന്‍ഡ്യ മത്സരത്തില്‍ തേര്‍ഡ് റണ്ണര്‍ അപ്പും ആയിരുന്നു.

മലയാള സിനിമയിലൂടെ മോഡലിങ് രംഗത്തെക്കെത്തിയ നടിയാണ് ശ്വേത. 1991ല്‍ മമ്മൂട്ടിയോടൊപ്പം അനശ്വരം എന്ന ചിത്രത്തില്‍ നായിക വേഷം ചെയ്തുകൊണ്ടാണ് അഭിനയ രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. തുടര്‍ന്നു ഒരു പിടി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച താരം കുറച്ചധികം ഹിന്ദി സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തു.

മലയാളത്തില്‍ നിന്നും ഹിന്ദിയിലെത്തുന്ന അപൂര്‍വം ചില നടിമാരില്‍ ഒരാളാണ് ശ്വേത. ബിഗ്ഗ് സ്ക്രീനിലും ഒപ്പം തന്നെ മിനി സ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ബിഗ്ഗ് ബോസ്സ് സീസണ് മലയാളം 1 ലെ മല്‍സരാര്‍ത്ഥി ആയിരുന്നു.

ബോബി ബോണ്‍സില്‍ എന്ന ഹിന്ദി മോഡലിനെ വിവാഹം കഴിച്ചെങ്കിലും അത് അധിക നാള് തുടര്‍ന്നു പോയില്ല. ആദ്യ വിവാഹം പരാജയമായതിനെത്തുടര്ന്നു 2011 ജൂണ്‍ 8 നു മുംബയില്‍ ജോലി നോക്കുന്ന ശ്രീവല്‍സണ്‍ മേനോനെ വിവാഹം കഴിച്ചു സന്തുഷ്ടമായ കുടുമ്പ ജീവിതം നയിച്ചു വരികയാണ്. ഇവര്‍ക്ക് രണ്ടാള്‍ക്കും ഒരു പെണ്‍കുട്ടി ഉണ്ട് സബൈന മേനോന് എന്നാണ് പേര്.

ലോക്ക് ഡൌന്നിയിന്റെ ആദ്യ കാലം വളരെ സന്തോഷകരം ആയിരുന്നു എന്നു ശ്വേത ഓര്‍ക്കുന്നു. ഭര്‍ത്താവുമൊന്നിച്ചു ചില പാചക പരീക്ഷണങ്ങളുമൊക്കെയായി ആദ്യ നാളുകളില്‍ ശരിക്കും എന്ജോയ് ചെയ്തുവെന്നും എന്നാല്‍ പോകെപ്പോകെ ഭര്‍ത്താവിന് താന്‍ ഉണ്ടാക്കുന്നതൊന്നും ഇഷ്ടമാകാതെ ആയി എന്നും ശ്വേത പറയുന്നു. ആദ്യം അതൊരു ഷോക് ആയി എന്നും പിന്നീട് അതൊക്കെ അഡ്ജസ്റ്റ് ആയി എന്നും അവര്‍ പറഞ്ഞു.

ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും സംഭവിച്ചതിനെ ഒന്നും താന്‍ നെഗറ്റീവ് ആയി കാണുന്നില്ലന്നും അതിലൊന്നും പാശ്ചാതാപം ഇല്ലന്നും നടി പറയുന്നു. ഒരുപാട് തെറ്റുകള്‍ക്കൊപ്പം നല്ല കാര്യങ്ങള്‍ കൂടി നടന്നത് കൊണ്ടാണ് താന്‍ ഇപ്പോള്‍ സന്തോഷമായി കഴിയുന്നതെന്നും ഒരു മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
