ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന മിനി സ്ക്രീന്‍ സുന്ദരികള്‍ ഇവരൊക്കെയാണ്.

ലോക്ക് ഡൌണ്‍ വര്‍ക്ക് മുടക്കിയതിനാല്‍ പല മിനി സ്ക്രീന്‍ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. സ്വന്തമായി തന്നെയാണ് പേജുകള്‍ കൈകാര്യം ചെയ്യുന്നതും. അതുകൊണ്ട് തന്നെ ഇവരെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താനും.

2020 ല്‍ മിനി സ്ക്രീനില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട താര സുന്ദരികളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ടൈംസ് മാഗസിന്‍. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ലക്ഷ്മി നക്ഷത്ര, ശ്രുതി രജനികാന്ത്, സ്വാസ്സിക, ആര്യ, മാളവിക വെയില്‍സ്,റെബേക്ക സന്തോഷ് തുടങ്ങി ഒട്ടുമിക്ക താരങ്ങളും ഇതില്‍ ഇടം പിടിച്ചിട്ടുണ്ട്.

ലക്ഷ്മി നക്ഷത്ര

ഫ്ലവേര്‍സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തു പോരുന്ന സ്റ്റാര്‍ മാജിക്കിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അവതാരിക ആണ് ലക്ഷ്മി നക്ഷത്ര. തൃശ്ശൂര്‍ സ്വദേശിയായ ഇവര്‍ ഒരു റേഡിയോ ജോക്കി ആയാണ് ആദ്യം രംഗ പ്രവേശനം ചെയ്യുന്നത്. തുടര്ന്ന് ഒട്ടനവധി ടെലിവിഷന്‍ ഷോകളില്‍ ഹോസ്റ്റ് ആയി എത്തിയിട്ടുണ്ട്. ഫ്ലവേര്‍സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഠമാര്‍ പടാര്‍ എന്ന പരിപാടിയിലൂടെയും പിന്നീട് അതിന്റെ തന്നെ രണ്ടാം ഭാഗമായ സ്റ്റാര്‍ മാജിക്കിലൂടെയും ആണ് ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

മാളവിക

വിനീത് ശ്രീനിവാസ്സന്റ്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് മാളവിക. തുടര്ന്ന് മഴവില്‍ മനോരമയിലെ മികച്ച പരമ്പരയായ പൊന്നമ്പിളി എന്ന സീരിയലിലൂടെ ആണ് മിനി സ്ക്രീനില്‍ എത്തുന്നത്.

റബേക്ക

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് റബേക്ക ശ്രദ്ധിക്കപ്പെടുന്നത്. കാവ്യ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ശ്രുതി രജനികാന്ത്

ഫ്ലവേര്‍സിലെ ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് ശ്രുതി രജനികാന്ത് കുടുമ്പ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരി ആവുന്നത്.

സ്വാസ്സിക

മിനി സ്ക്രീനിലും ബിഗ്ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സ്വാസ്സിക . സീത എന്ന സീരിയലിലെ ടൈറ്റില്‍ റോള്‍ ഏറെ പ്രേക്ഷക പ്രീതി ഏറ്റു വാങ്ങിയതാണ്.

ആര്യ

ഏഷ്യാനെറ്റിലെ ബടായി ബങ്ഗ്ലാവ് എന്ന പരിപാടിയിലൂടെ ആണ് ആര്യ ശ്രദ്ധിക്കപ്പെടുന്നത് തുടര്‍ന്നു ബിഗ്ഗ്ബോസ് എന്ന റിയാലിറ്റി ഷോയിലും താരം പങ്കെടുക്കുകയുണ്ടായി.

Leave a Reply

Your email address will not be published.