
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച അംഗമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശനം നിര്‍വഹിച്ച താരമാണ് അന്ന രേഷ്മ രാജന്. തന്റെ ആദ്യ കഥാപാത്രമായ ലിച്ചി എന്ന പേരിലാണ് ഇപ്പൊഴും അറിയപ്പെടുന്നത്.

വളരെ വ്യത്യസ്തമായ കഥാഗതി കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച ചിത്രമാണ് അംഗമാലി ഡയറീസ്. നിരവധി പുതു മുഖങ്ങള്‍ അഭിനയിച്ച ചിത്രത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു അന്ന രാജന്. അതുകൊണ്ട് തന്നെ ഇവരെ തേടി നിരവധി വേഷങ്ങളും എത്തുകയുണ്ടായി. ലഭിച്ച കഥാപാത്രങ്ങളോടൊക്കെ പൂര്‍ണമായും നീതി പുലര്‍ത്തന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരു സ്വകാര്യ ആശുപത്രിയില്‍ നേര്സ് ആയി ജോലി ചെയ്യുന്നതിനിടയിലാണ് അന്നക്കു വളരെ അപ്രതീക്ഷിതമായി ലിജോ ജോസ് പല്ലിശേരിയുടെ അംഗമാലി ഡയറീസ്സിലേക്ക് വിളി വരുന്നത്. വേഷം അവിസ്മരണീയമാക്കിയത് കൊണ്ട് തന്നെ തുടരെത്തുടരെ അവസ്സരം ലഭിക്കുകയായിരുന്നു.

വെളിപ്പാടിന്റെ പുസ്തകം, മധുരരാജ, സച്ചിന്, ലോനപ്പന്റെ മാമോദീസ്സാ തുടങ്ങി ഒരുപിടിചിത്രങ്ങളില് നായികയും ഉപനായികയുമായി ഒട്ടനവധി വേഷങ്ങള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു.

ഇപ്പോള്‍ സിനിമയിലും സൈബര്‍ ഇടങ്ങളിലും നിറഞ്ഞു നില്ക്കുന്ന അന്ന ഈ അടുത്തിടെ പങ്ക് വച്ച ചിത്രങ്ങള്‍ക്കു ആരാധകരുടെ ഇടയില്‍ വന്‍ സ്വീകാര്യത ലഭിക്കുകയുണ്ടായി. ഗ്ലാമറസ്സായും ഫോട്ടോ ഷൂട്ടുകളില്‍ പങ്കെടുക്കാന്‍ താരത്തിനു ഒരു മടിയും ഇല്ലന്നു തെളിയിക്കുന്നതായിരുന്നു ചിത്രങ്ങള്‍. ചിത്രങ്ങളൊക്കെയും സൈബര്‍ ഇടങ്ങളില്‍ ചലനം സൃഷ്ടിച്ചു.
