തലശ്ശേരിയിലെ പാര്‍ക്കിലിരുന്നു “സ്‌നേഹപ്രകടനം” നടത്തിയ നിരവധി പേരുടെ ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തി… സമൂഹ മാധ്യമത്തില്‍ വൈറലായ ദൃശ്യങ്ങള്‍ക്കു പിന്നില്‍…

തലശ്ശേരിയിലെ പാര്‍ക്കില്‍ വച്ച് ‘അമിത സ്‌നേഹ പ്രകടനം’ നടത്തിയ
നിരവധി പേരുടെ ദൃശ്യങ്ങള്‍  ഒളിക്യാമറയില്‍ പതിഞ്ഞതായി നിഗമനം. പലരുടേയും അതിര് വിട്ട ചേഷ്ടകള്‍ ഈ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തി പ്രചരിപ്പിച്ചു.


തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ കാഴ്ച്ചക്കാരേറുന്നത്. കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ശേഷം അവരെ ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടുകയായിരുന്നു ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ടു അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്. 

ഓവര്‍ബറീസ് ഫോളിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കയറിയാല്‍ പുറത്തുനിന്ന് നോക്കുന്ന ആര്‍ക്കും കാണാന്‍ കഴിയില്ല. കമിതാക്കള്‍ ഇവിടെ നിത്യസന്ദര്‍ശകര്‍ ആണെന്ന് മനസ്സിലാക്കിയ വിരുതന്മാരാണ് അവിടുത്തെ സുരക്ഷാമതിലില്‍ വിടവുണ്ടാക്കി അവിടെ സ്പൈ ക്യാമറ സ്ഥാപിച്ച്‌ ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ പിന്നീട് പലര്‍ക്കും കൈമാറുകയും ചെയ്തു. അത് ലഭിച്ചവരും പിന്നീട് പലര്‍ക്കും കൈമാറി. ഇങ്ങനെയാണ് ഈ സംഭവം പുറത്തറിയുന്നത്. ഇതോടെയാണ്  പോലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആദ്യം  മൂന്നുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പിന്നീട് കമിതാക്കള്‍ നല്‍കിയ പരാതിയിന്‍മേല്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.

ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈമാറിയവരെ അധികം വൈകാതെ തന്നെ പിടികൂടുമെന്ന് തലശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.വി. ബിജു മാധ്യമങ്ങളോട് പറഞ്ഞു. പൊതുസ്ഥലത്ത് പരിധി വിട്ട സ്‌നേഹപ്രകടനം പാടില്ല. അത് ചിത്രീകരിക്കുന്നതും കൈമാറുന്നതും കുറ്റമായ കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. കമിതാക്കളുടെയും ദമ്ബതികളുടെയും വിവാഹം നിശ്ചയിച്ചവരുടെയും സ്വകാര്യതയാണ് ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയിരിക്കുന്നത്. കൂടാതെ ഇതിന്റെ ദൃശ്യങ്ങള്‍  അശ്ലീലസൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളികളെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published.