മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന മലയാളം ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ബ്ലെസ്ലി. ഏറ്റവും ഒടുവില്‍ നടന്ന ക്യാപ്റ്റന്‍സി ടാസ്ക്കില് വിജയം വരിച്ച ബ്ലെസ്ലി നിലവില്‍ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനാണ്.

ദില്‍ഷയോടുള്ള ബ്ലെസ്ലിയുടെ പ്രണയം സമൂഹ മാധ്യമത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. ഷോ തുടങ്ങിയപ്പോള്‍ തന്നെ തനിക്ക് ദില്‍ഷയോടു പ്രണയം ഉണ്ടെന്ന് ബ്ലെസ്ലി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ബ്ലെസ്ലിയുടെ ഈ പ്രണയം കേവലം ഗെയിമിന് വേണ്ടി മാത്രമാണെന്ന് ബ്ലെസ്ലിയുടെ കുടുംബം തന്നെ പറഞ്ഞിട്ടുണ്ട്. കുടുംബം പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് ബ്ലെസ്ലിയുടെ മുന്‍കാമുകി ആയിരുന്ന കൃഷ്ണ രാജനും ഉള്ളത്.

ബ്ലെസ്ലി ബിഗ് ബോസില്‍ പറഞ്ഞിരുന്നത്, തനിക്ക് ഒരു ടോക്സിക് കാമുകി ഉണ്ടെന്നാണ്. ആ നിര്ഭാഗ്യവതി താന്‍ ആണ്. താനും ബ്ലസ്ലിയും കണ്ടു മുട്ടുന്നത് 2019ല്‍ ആണ്. സൗഹൃദം പിന്നീട് പ്രണയമായി മാറുക ആയിരുന്നു. ബ്ലെസ്ലിയുടെ വളരെ നിഷ്കളങ്കമായ സംസാരമാണ് തന്നെ ആകര്‍ഷിച്ചതെന്ന് അവര്‍ പറയുന്നു. തന്റെയും ബ്ലസ്സ്ലിയുടെയും പ്രണയം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. ആ പ്രണയം വിവാഹത്തില്‍ എത്തുമെന്നാണ് കരുതിയത്.

എന്നാല്‍ രണ്ടാളുടെയും ബന്ധത്തില്‍ ഉടലെടുത്ത ചെറിയ പ്രശ്നങ്ങള്‍ കാരണം വേര്‍പിരിയുകയായിരുന്നു. ബ്രേക്ക് അപ്പ് ആവുന്ന സമയം തന്നോട് ബ്ലസ്ലി പറഞ്ഞത് താന്‍ കരിയറില്‍ കൂടുതലായി ശ്രദ്ധിക്കുന്നതുകൊണ്ട് വേറെ പ്രണയത്തിനൊന്നും ഒരു താല്പര്യവും ഇല്ലാന്നാണ്. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതിനു ശേഷമാണ് ബ്ലെസ്ലി പെണ്ണുങ്ങളെ വളക്കാനും ഈ രീതിയില്‍ നോക്കാനുമൊക്കെ ശ്രമിക്കുന്ന വ്യക്തിയാണെന്ന് തനിക്ക് മനസിലായതെന്നും കൃഷ്ണ പറയുന്നു. ദില്‍ഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിനെക്കുറിച്ചും യുവതി ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. ബ്ലെസ്ലി ഇത് എല്ലാവരോടും ചെയ്യുന്നതാണ്, തന്നോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ബ്ലെസ്ലി ദില്‍ഷയോടും പറഞ്ഞതെന്നും കൃഷ്ണ ആരോപിക്കുന്നു.